കോഴിക്കോട്: ജില്ലയിലെ പ്ലസ് വൺ സീറ്റ് അപര്യാപ്തത പരിഹരിക്കാൻ അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ട് റീജിയണൽ ഡെപ്പ്യൂട്ടി ഡയറക്ടർ ശ്രീ. ഗോകുൽ കൃഷ്ണന് ഫ്രറ്റേണിറ്റി മൂവ്മെൻറ് കോഴിക്കോട് ജില്ലാ കമ്മിറ്റി നിവേദനം നൽകി. ജില്ലയിൽ പുതിയ പ്ലസ് വൺ ബാച്ചുകൾ അനുവദിക്കുക, ഗവൺമെൻറ് ഹൈസ്ക്കൂളുകളെ ഹയർ സെക്കണ്ടറിയായി ഉയർത്തുക എന്നീ ആവശ്യങ്ങൾ പരാതിയിൽ ഉന്നയിച്ചു. 50188 വിദ്യാർഥികളാണ് ജില്ലയിൽ പ്ലസ് വണ്ണിന് അപേക്ഷ നൽകിയത്. പ്ലസ് വൺ, വി.എച്.എസ്.ഇ, ഐ.ടി. ഐ, പൊളിടെക്നിക്ക് മേഖലകളിലായി ഇവർക്കായുള്ള ഉപരി പഠനാവസരങ്ങളാവട്ടെ 33605 മാത്രമാണ്. 16500 ഓളം വിദ്യാർത്ഥികൾ പൊതുവിദ്യാഭ്യാസ മേഖലയിൽ നിന്നും പുറം തള്ളപ്പെടും. 5322 അൺ എയ്ഡഡ് ഹയർ സെക്കണ്ടറി സീറ്റുകളാണ് ജില്ലയിലുള്ളത്.
വിഷയം പഠിക്കുമെന്നും എത്രെയും പെട്ടെന്ന് നടപടി കൈക്കൊള്ളാൻ വിദ്യാഭ്യാസ വകുപ്പിന് പരാതി കൈമാറുമെന്നും അദ്ദേഹം ഉറപ്പ് നൽകി.
ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ലാ പ്രസിഡൻറ് റഹീം ചേന്ദമംഗല്ലൂർ, ജില്ലാ വൈസ് പ്രസിഡന്റ് സജീർ ടി സി, സെക്രട്ടറി മുസ് ലിഹ് പേരിങ്ങൊളം, ജില്ലാ കമ്മിറ്റി അംഗം അസ് ലഹ് കക്കോടി എന്നിവർ സംബന്ധിച്ചു