കുന്നമംഗലം : ആത്മീയവും ഭൗതികവുമായ ഉന്നമനത്തിന് പ്രാദേശിക മഹല്ലുകൾ ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണെന്നും നൻമയെ വളർത്താനും തിൻമയെ ഇല്ലാതാക്കാനും ജാതി മത ഭേതമന്യേ നാം ഒറ്റക്കെട്ടായി നില നിൽക്കണമെന്നും മസ്ജിദുൽ ഇഹ്‌സാൻ മഹല്ല് ഖാളി വി.പി. ബഷീർ അഭിപ്രായപ്പെട്ടു. മസ്ജിദുൽ ഇഹ്‌സാൻ ജനറൽ ബോഡിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മഹല്ല് വൈസ് പ്രെസിഡന്റ എം.പി. അബൂബക്കർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. സെക്രെട്ടറി സി. അബ്ദുറഹ്മാൻ റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ ഇ.പി. അൻവർ സാദത്ത് വരവ് ചെലവ് കണക്കുകൾ അവതരിപ്പിച്ചു. സകാത്ത് കമ്മിറ്റിയുടെ വരവ് ചിലവ് കണക്കുകൾ സെക്രട്ടറി എൻ.കെ. അലി അവതരിപ്പിച്ചു.
മസ്ജിദുൽ ഇഹ്‌സാൻ കമ്മിറ്റിയുടെ പുതിയ എക്സിക്യൂട്ടീവ് അംഗങ്ങളെയും ഭരവാഹികളെയും തെരഞ്ഞെടുത്തു. തെരഞ്ഞെടുപ്പിന് മഹല്ല് ഖാളി വി.പി. ബഷീർ നേതൃത്വം നൽകി. പുതിയ ഭാരവാഹികൾ ആയി ഇ.പി. ലിയാഖത്തലി (പ്രസിഡന്റ്), എം.പി. അബൂബക്കർ മാസ്റ്റർ (വൈസ് പ്രെസിഡണ്ട്), സി. അബ്ദുറഹ്മാൻ ( സെക്രട്ടറി), കെ.കെ. അബ്ദുൽ ഹമീദ് (ജോയിന്റ് സെക്രട്ടറി), ഇ.പി.അൻവർ സാദത്ത് (ട്രഷറർ), കെ.പി. മുഹമ്മദ് (ജോയിന്റ് ട്രഷറർ) എന്നിവരെ തരെഞ്ഞെടുത്തു. സ്ത്രീകൾ ഉൾപ്പെടെ 21 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും തെരഞ്ഞെടുത്തു. സി. അബ്ദുറഹ്മാൻ സ്വാഗതവും ഇ.പി. അൻവർ സാദത്ത് നന്ദിയും പറഞ്ഞു.