കുന്ദമംഗലം: ആലത്തൂർയുഡിഎഫ് സ്ഥാനാര്‍ത്ഥിയും കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമായ രമ്യ ഹരിദാസ് ബ്ലോക്ക് പ്രസിഡണ്ട് പദവി രാജിവെച്ചു. ഇന്ന് വൈകുന്നേരം ബ്ലോക്ക് ഓഫീസിൽ എത്തിയാണ്രാജി നൽകിയത് ആലത്തൂരില്‍ യുഡിഎഫിന് പ്രതീക്ഷയുണ്ടെന്ന് രമ്യ ഹരിദാസ് പറഞ്ഞു. നിലവില്‍ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തില്‍ യു.ഡി.എഫിന് പത്തംഗങ്ങളും എല്‍.ഡി.എഫിന് ഒമ്പത് അംഗങ്ങളുമാണുള്ളത്. രമ്യ മാറുന്നതോടെ സംവരണ സീറ്റായ ബ്ലോക്ക് പഞ്ചായത്തില്‍ നിലവിലെ ആരോഗ്യ വിദ്യാഭ്യാസ ചെയര്‍ പേഴ്സണ്‍ വിജി മുപ്രമ്മല്‍ പ്രസിഡണ്ടാവാനാണ് സാധ്യത എന്നാൽ കുന്ദമംഗലത്തെ മാധ്യമ പ്രവർത്തകരെയും പ്രാദേശിക നേതാക്കളെയും സജീവ പ്രവർത്തകരെയും അറിയിക്കാതേ രാജിവെച്ചത് പാർട്ടിക്കുള്ളിലെ ശക്തമായ സമ്മർദ്ധത്തെ തുടർന്നാണന്ന് പറയപെടുന്നു