കുന്ദമംഗലം:സംസ്ഥാന ഹജ് കമ്മറ്റി വഴി ഈ വർഷത്തെ ഹജ്ജിന് പോകുന്ന കുന്ദമംഗലം നിയോജക മണ്ഡലത്തിലെ ഹാജിമാർക്കുള്ള രണ്ടാം ഘട്ട സാങ്കേതിക പഠന ക്ലാസ് കാരന്തുർ മർകസ് ഓഡിറ്റോറിയത്തിൽ വെച്ച് മെയ് 2 വ്യാഴാഴ്ച രാവിലെ 9 മണിക്ക് സംസ്ഥാന ഹജ് കമ്മറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്യും തിരഞ്ഞെടുക്കപ്പെട്ട ഹാജിമാർക്ക് പുറമെ ജില്ലയിലെ മറ്റു മണ്ഡലങ്ങളിലെ രണ്ടാം ഘട്ട ക്ലാസ്സുകളിൽ പങ്കെടുക്കാൻ കഴിയാതെ പോയ ഹാജിമാരും, ഇത് വരെ ക്ലാസ്സുകളിൽ പങ്കെടുക്കാത്ത 3000 വരെ വെയ്റ്റിംഗ് ലിസ്റ്റിൽ ഉൾപ്പെട്ടവരും ഈ ക്ലാസ്സിൽ പങ്കെടുക്കേണ്ടതാണന്ന് ജില്ലാ ട്രെയിനർ സിന്ദുർ ബാപ്പു ഹാജി അറിയിച്ചു