കുന്ദമംഗലം: കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടിന് പിന്നാലെ വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ ത്രിപുരി പൂളോറ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ വിജി മുപ്രമ്മൽ എന്നിവർ തൽ സ്ഥാനങ്ങൾ രാജി വെച്ചു. യു ഡി എഫ് ധാരണ പ്രകാരമാണ് ഇരുവരും രാജി വെച്ചത്. ഇരുവരും കോൺഗ്രസ് പ്രതിനിധികളാണ്. ത്രിപുരി പൂളോറ പൈങ്ങോട്ടുപുറം ഡിവിഷനേയും വിജി മുപ്രമ്മൽ ചെത്തുകടവ് ഡിവിഷനേയുമാണ് പ്രതിനിധീകരിക്കുന്നത്. നേരത്തെ വൈസ് പ്രസിഡണ്ട് ലീഗിലെ കെ.പി. അബ്ദുറഹിമാൻ രാജി വെച്ച ഒഴിവിൽ പി.ശിവദാസൻ നായർ വൈസ് പ്രസിഡണ്ടായി തെരഞ്ഞെടുക്ക പ്പെട്ടിരുന്നു. മുസ്ലീം ലീഗിലെ കെ.പി. റംല ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി അംഗത്വവും രാജി സമർപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി വി.കെ. ജയപ്രകാശ് മുമ്പാകെയാണ് ഇന്നലെ രാവിലെ ഇവർ രാജി സമർപ്പിച്ചത്.