കുന്ദമംഗലം: തിരഞ്ഞെടുപ്പ് കൊട്ടി കലാശം സമാധാനപരമായിഅവസാനിച്ചെങ്കിലും ജില്ലയിൽ യു.ഡി.എഫ് ശക്തികേന്ദ്രങ്ങളിൽ പ്രശ്നങ്ങൾ ഉണ്ടാക്കി വോട്ടർമാരെ വരാതാക്കാനുള്ള ശ്രമത്തിന് നീക്കം തുടങ്ങിയതായി റിപ്പോർട്ട് ഇതിന്റെ ഭാഗമാണ് ചെലവൂർ പള്ളിത്താഴത്ത് നടന്നതെന്നും പറയപെടുന്നു കാറിൽ സി.പി.എം കൊടി പാറിച്ച് പോകവേ പള്ളിത്താഴത്ത് നിന്നും ആരോ കാറിലേക്ക് വിളിച്ചു പറഞ്ഞു എന്നു പറഞ്ഞ് കാറ് നിർത്തി ചോദിക്കാൻ വന്നവരെ നാട്ടുകാർ വളരെ ബുദ്ധിമുട്ടിയാണങ്കിലും പറഞ്ഞയച്ചു വെങ്കിലും പിന്നീട് ചെലവൂർ ഭാഗത്ത് നിന്നും എൽ.ഡി.എഫ് പ്രവർത്തകർ സംഘടിച്ചെത്തി യു.ഡി.എഫ് പ്രവർത്തകരുമായി വാക്ക് തർക്കത്തിലേർ പെടുകയും പരസ്പപരം കയ്യാങ്കളിയിൽ എത്തുകയായിരുന്നു ഇരുവിഭാഗവും പിന്നീട് പോലീസെത്തിയാണ് പിരിഞ്ഞ് പോയത് ചിലരെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്ത് പ്രശ്നബാധിത ബൂത്താക്കി മാറ്റാനുള്ള ശ്രമവും തുടങ്ങിയതായി അറിയുന്നു എൽ ഡി എഫ് എന്ത് പ്രകോപനം ഉണ്ടാക്കിയാലും ഇലക്ഷന് മുമ്പ് ഒരു മറുവടിയും നൽകരുതെന്നും എം.കെ.രാഘവനെ വൻ ഭൂരിപക്ഷത്തിന് തിരഞ്ഞെടുക്കാനുള്ള പ്രവർത്തനത്തിനായിരിക്കണം മുൻഗണന നൽകേണ്ടതെന്നും യു.ഡി.എഫ് നേതാക്കൾ പറഞ്ഞു കുന്ദമംഗലത്ത് മൈക്ക് 4 വരെയും കാരന്തൂരിൽ മറ്റും 5 വരെയായും ആക്കി പോലീസ് മുൻകരുതൽ സ്വീകരിച്ചെങ്കിലും ചേവായൂർ പോലീസ് പരിധിയിൽ 6 മണി വരെ മൈക്ക് ഉപയോഗിച്ചതായും പറയപെടുന്നു കെട്ടാങ്ങൽ ഭാഗത്ത് സി.പി.എം ബി.ജെപി പ്രവർത്തകരുടെ ബൈക്കിലും മറ്റുമായുള്ള യാത്ര അടിപിടിയിൽ കലാശിക്കുമെന്ന വിവരം ലഭിച്ചതിനെ തുടർന്ന് കുന്ദമംഗലത്ത് വിന്യസിച്ച തോക്കേന്തിയസി.ആർ.പി എഫിനെ കട്ടാങ്ങലിലേക്ക് മാറ്റി ഫോട്ടോ :- കുന്ദമംഗലം സുരക്ഷ മുൻനിർത്തി സി.ആർ.പി.എഫിനെ ടൗണിൽ ബസ്റ്റാന്റ് പരിസരത്ത് വിന്യസിച്ചപ്പോൾ