കുന്ദമംഗലം: മതേതര ഇന്ത്യയെ തിരിച്ചുപിടിക്കാനുള്ള അവസാന അവസരമാണ് ലോകസഭാ തെരഞ്ഞെടുപ്പെന്നും കോൺഗ്രസ് നേതൃത്വത്തിൽ ഗവ. അധികാരത്തിൽ വരേണ്ടത് അനിവാര്യമാണെന്നും പ്രതിപക്ഷ ഉപ നേതാവ് ഡോ. എം.കെ.മുനീർ. കോഴിക്കോട് ലോക്സഭാ സ്ഥാനാർത്ഥി എം.കെ. രാഘവന്റെ തെരെഞ്ഞെടുപ്പ് വിജയത്തിനായി കുന്ദമംഗലം നിയോജക മണ്ഡലം യു ഡി വൈ എഫ് സംഘടിപ്പിച്ച ജയ്ഹോ യൂത്ത് റൈഡ് കുന്ദമംഗലത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഡോ.മുനീർ .ജാഥാ ക്യാപ്റ്റൻ എം. ബാബുമോന് പതാകകൾ കൈമാറിക്കൊണ്ട് ഉദ്ഘാടനം ചെയ്തു. കൺവീനർ നസീം പെരുമണ്ണ ആധ്യക്ഷം വഹിച്ചു. ഖാലിദ് കിളിമുണ്ട, സി.മാധവദാസ്, പി.സി.അബ്ദുൾകരീം, വിനോദ് പടനിലം, എം. ധനീഷ് ലാൽ, സി വി സംജിത്ത്, എ. ഷിയാലി, എ.ടി. ബഷീർ, ബാബു നെല്ലൂളി, എ കെ.ഷൗക്കത്തലി, കെ എം.എ റഷീദ്, ജിജിത്ത് പൈങ്ങോട്ടുപുറം, ഒ.എം.നൗഷാദ്, ഒ. ഉസൈൻ , ലാലുമോൻ ചെരിഞ്ചാൽ, ഒ.സലിം പ്രസംഗി ച്ചു.