എറണാകുളം: ഇന്ന്അന്തരിച്ച മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാനും യു.ഡി.എഫ് നേതാവുമായകെ.എം മാണി സാറിനെ വ്യാഴാഴ്ച ഉച്ചയ്ക്ക് പാലാ കത്തീഡ്രല്‍ ദേവാലയത്തിലെ സെമിത്തേരിയില്‍ സംസ്‌കരിക്കും. കേരള കോണ്‍ഗ്രസ് (എം) പാര്‍ട്ടി നേതാവ് സി.എഫ് തോമസ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞതാണ് വിവരം ബുധനാഴ്ച രാവിലെ കെ.എം മാണിയുടെ മൃതദേഹം എറണാകുളത്തെ ആസ്പത്രിയില്‍ നിന്നും പ്രത്യേകം തയാറാക്കിയ വാഹനത്തില്‍ വിലാപയാത്രയായി കോട്ടയത്തേക്ക് കൊണ്ടു പോകും. പൂത്തോട്ട, വൈക്കം, കടുത്തുരുത്തി, ഏറ്റുമാനൂര്‍ വഴിയാണ് മൃതദേഹം കൊണ്ടുപോകുന്നത്. ച്ചക്ക് 12 മണിയോടെ കോട്ടയത്തെ പാര്‍ട്ടി ഓഫീസില്‍ എത്തിക്കുന്ന മൃതദേഹം ഒരു മണിവരെ ഇവിടെ പ്രദര്‍ശനത്തിന് വെയ്ക്കും. തുടര്‍ന്ന് കോട്ടയം തിരുനക്കര മൈതാനത്ത് പൊതുദര്‍ശനം. ഇവിടെ നിന്നും മണര്‍കാട്, അയര്‍ക്കുന്നം, കിടങ്ങൂര്‍ വഴി പാലായിലെ കെ.എം മാണിയുടെ വസതിയില്‍ എത്തിക്കും. വ്യാഴാഴ്ച്ച ഉച്ചയ്ക്ക് രണ്ടിന് സംസ്കാര ചടങ്ങുകൾ തുടങ്ങും എറണാകുളത്ത് നിന്നും ബുധനാഴ്ച്ച മൃതദേഹം കോട്ടയത്തേക്ക് കൊണ്ടു പോകുന്ന വഴിയില്‍ ആദരാഞ്ജലി അര്‍പ്പിക്കാന്‍ സൗകര്യമൊരുക്കുമെന്നും സി.എഫ് തോമസ് അറിയിച്ചു.മാണി സാറിന്റെ വിയോഗം കേരള കോൺഗ്രസിനും യു.ഡി.എഫിനും തീരാ നഷ്ടം തന്നെയാണെന്ന് മുസ്ലീം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു വ്യാഴാഴ്ച മാണി സാറിന്റെ സംസ്കാര ചടങ്ങിൽ ദേശീയ നേതാക്കളും പ്രമുഖരും പങ്കെടുക്കും