കുന്ദമംഗലം: ഗ്രാമ പഞ്ചായത്ത് ശുചിത്വ മാലിന്യ സംസ്കരണത്തിന് വേറിട്ട പദ്ധതിയുമായി വീടുകളിലേക്ക്ജൈവ മാലിന്യ സംസ്കരണത്തിനായി, റിംങ്ങ് കമ്പോസ്റ്റുകളും വീടുകളിൽ നിന്നും, വ്യാപാര സ്ഥാപനങ്ങളിൽ നിന്നുംഅജൈവ മാലിന്യങ്ങൾ വാർഡുകളിലെ ഹരിത കർമ്മ സേനയുടെ സഹായത്തോട്കൂടി കളർ കേരള ഏജൻസി ശേഖരിച്ച് സംസ്കരണ കേന്ദ്ര തിലോക്ക് കൊണ്ട് പോവുക്കയും കൂടാതെ കടകളിൽ നിന്നുള്ള ജൈവ മാലിന്യങ്ങൾ സംസ്കരിക്കുന്നതിനായ് തുമ്പുർമുഴി മോഡൽ മാലിന്യ സംസ്കരണ പദ്ധതിയും ആണ് “ശുചിത്വം എന്റെ സംസ്കാരം ,,പദ്ധതിയിൽ നടപ്പിലാക്കുന്നത് .11 – 3 – 18 മുതൽ വാർഡുകളിൽ നിന്ന് അജൈവ മാലിന്യശേഖരണവും കൂടാതെ ഇന്ന് റിംങ്ങ് കമ്പോസ്റ്റ് ഗുണഭോക്താവിന് പഞ്ചായത്ത് പ്രസിഡന്റ് ഷൈജ വളപ്പിൽ നൽക്കിക്കൊണ്ട് ഉദ്ഘാടന കർമ്മം നിർവഹിക്കുക്കയും ചെയ്തു. ചടങ്ങിൽ വൈ. പ്രസിഡൻറ് കെ.പി കോയ, ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർപേഴ്സൺ ടി.കെ സൗദ, ക്ഷേമകാര്യ ചെയർമാൻ ടി.കെ ഹിതേഷ് കുമാർ, മെമ്പർമാരായ എം.വി ബൈജു, എ.കെ ഷൗക്കത്ത്, സി.വി സംജിത്ത്, ശീജ എന്നിവർ പങ്കെടുതു.