കുന്ദമംഗലം: പോലീസ് സ്റ്റേഷന് കെട്ടിടത്തിന്റെ ശിലാസ്ഥാപനം തൊഴിലും എക്സൈസും വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന് നിര്‍വ്വഹിച്ചു. പി.ടി.എ റഹീം എം.എല്‍.എ അധ്യക്ഷത വഹിച്ചു. എം.എല്‍.എയുടെ ആസ്തി വികസന പദ്ധതിയില്‍ നിന്നും അനുവദിച്ച 1.3 കോടി രൂപ ഉപയോഗിച്ചാണ് കെട്ടിടത്തിന്റെ പ്രവൃത്തി നടത്തുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ ഹരിദാസ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈജ വളപ്പില്‍, യു.എല്‍.സി.സി പ്രസിഡന്റ് രമേശന് പാലേരി, ഖാലിദ് കിളിമുണ്ട വാര്‍ഡ് മെമ്പര്‍ എം.വി ബൈജു, എം.കെ മോഹന്‍ദാസ്, പി.ടി മുരളീധരന്, തെഞ്ചേരി വേലായുധന്, ബാബു നെല്ലൂളി, ചൂലൂര്‍ നാരായണൻ, ടി.വി വിനീത് കുമാര്‍, സി.കെ ഷമീം, ഐസക് മാസ്റ്റര്‍, രാജന് മാമ്പറ്റ ചാലില്‍, എം. കെ ഇമ്പിച്ചി കോയ, മെഹബൂബ് കുറ്റിക്കാട്ടൂര്‍, ഇ.പി അന്‍വര്‍ സാദത്ത്, പി,കെ ബാപ്പുഹാജി, ഒ വേലായുധന്, ചന്ദ്രന് തിരുവലത്ത്, ഷാജി സി പ്രസംഗിച്ചു. ഡപ്യൂട്ടി കമ്മീഷണര്‍ എം.കെ ജമാലുദ്ധീന് സ്വാഗതവും പി.കെ രതീഷ് നന്ദിയും പറഞ്ഞു.