കുന്ദമംഗലം: ഗ്രാമ പഞ്ചായത്ത് വികസന കുതിപ്പിലേക്ക് . കുന്ദമംഗലം ഗ്രാമ പഞ്ചായത്തിൽ 10-ഓളം പദ്ധതികളുടെ ഉദ്ഘാടനം എം.കെ.രാഘവൻ എം.പി നിർവഹിച്ചു. കുന്ദമംഗലത്തിന്റെ മുഖചായ മാറ്റുന്ന രീതിയിൽ ഇരു ബസ് സ്റ്റാന്റിലും സൗന്ദര്യവൽക്കരണതിന്റെ ഭാഗമായി യാത്രക്കാർക്കായി ഇരിപ്പിടങ്ങൾ ,ലൈറ്റ്, സി.സി ടി.വി ക്യാമറ, സ്റ്റാന്റ് ടൈൽ വിരിക്കൽ തുടങ്ങി പ്രവർത്തനങ്ങളും, പഞ്ചായത്തിന്റെ നവീകരിച്ച സാംസ്കാരിക നിലയം, നവീകരിച്ച സൗകര്യപ്രധമായഹോമിയോ കെട്ടിടം, നവികരിച്ച മൃഗാശൂപത്രി, വയോജനങ്ങൾക്കായി കട്ടിൽ വിതരണം, മെറിറ്റോറിയസ് വിദ്യാർത്ഥിക്കൾക്ക് ലാപ്ടോപ്പ്, കൃഷി മെച്ചപെടുത്തുവാൻ മൺചട്ടിയിലെ പച്ചക്കറിതൈ വിതരണം, സാംസ്കാരിക നിലയങ്ങൾ ,ഗ്രാമസേവകേന്ദ്രങ്ങൾ, വായനശാലകൾ എന്നിവയിലേക്ക് അലമാര, മേശ, കസേര, തുടങ്ങി ഒട്ടനവധി പദ്ധതിക്കളാണ് ഇന്ന് ജനങ്ങൾക്ക് മുമ്പാകെ ഉദ്ഘാടനം ചെയ്ത് കൊടുത്തിരിക്കുന്നത്.
കുന്ദമംഗലം ഗ്രാമ പഞ്ചായത്ത 2018-19 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പ്രവൃത്തി പൂർത്തീകരിച്ച പദ്ധതികൾ ഉദ്ഘാടനം ചെയ്യുന്ന വേളയിൽ പദ്ധതിയുടെ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. സാംസ്കാരിക നിലയം നവീകരണം 2017-18 പദ്ധതിയിൽ ഉൾപ്പെടുത്തി 14 ലക്ഷവും 2018-19 വർഷത്തിൽ ഉൾപ്പെടുത്തി 5 ലക്ഷവും വകയിരുത്തിയാണ് സാംസ്കാരിക നിലയം ഹോമിയോ ആശുപത്രി എന്നിവയുടെ നവീകരിച്ചിരിക്കുന്നത് ‘മൃഗാശുപത്രി നവീകരണം 2018-19പദ്ധതിയിൽ ഉൾപ്പെടുത്തി 5 ലക്ഷം രൂപ വകയിരുത്തിയാണ് മൃഗാശുപത്രിച്ചുറ്റുമതിൽ മുറ്റം ടൈൽ പാകൽ തുടങ്ങിയ അനുബന്ധ സൗകര്യം വർദ്ധീപിക്കൽ 2018-19 വർഷത്തിൽ 6 ലക്ഷം വകയിരുത്തി വയോജനങ്ങൾക്ക് കട്ടിൽ 23 വാർഡുകളിലേയും 60 വയസ്സ് കഴിഞ്ഞ 6 പേർക്ക് വീതം കട്ടിൽ വിതരണം ചെയ്യുന്ന ടc മെറിറ്റോറിയസ് ഷദ്യാർത്ഥികൾക്ക് ലാപ്പ്ടോപ്പ് 6 ലക്ഷത്തി 21,000 രൂപ ആകെ 23 എണ്ണം കിണർ റീച്ചാർജ്ജിo ങ്ങ് 16 ലക്ഷം ഓരോ വാർഡിലേയും 13 പേർക്ക് മൊത്തം 299 പേർക്ക് മൺചട്ടിയിലെ പച്ചക്കറി വികസനം എന്ന പുതിയൊരു പദ്ധതി 9 ലക്ഷം രൂപയാണ് വകയുത്തിയത്
ഗ്രാമ പഞ്ചായത്തിന്റെ പ്രസിഡന്റ് ഷൈജ വളപ്പിൽ അദ്ധ്യക്ഷ വഹിച്ച ചടങ്ങിൽ വൈ. പ്രസിഡന്റ് കെ.പി കോയ രചനി തടത്തിൽ, ചെയർമാൻമാരായ ആസിഫ റഷീദ്, ടി.കെ സൗദ, ടി.കെ ഹിതേഷ് കുമാർ, മുൻ പ്രസിഡൻറുമാരായ ഷമീന വെള്ളക്കാട്ട്, ടി.ക്കെ സീനത്ത്, ഖാലിദ് കിളി മുണ്ട, വിനോദ് പടനിലം, യു.സി ബുഷ്റ, മെമ്പർമാരായ ലീന വാസുദേവൻ, എം.വി ബൈജു, എം ബാബുമോൻ, ഷൗക്കത്ത്, ഷം ജിത്ത്, ശ്രീബ, അസ് ബിജ, രാഷ്ടിയ പാർട്ടി പ്രതിനിധികളായ ഒ.ഉസൈൻ ,ബാബു നേല്ലോളി, ചക്രയുധൻ, ഭക് തോത്തമൻ ,വ്യാപാരിജൗഹർ, വേലായുധൻ, സദ്ദീവ് ‘സീന അശോകൻ, ഗംഗാഭായി തുടങ്ങിയവർ സംസാരിച്ചു.