കുന്ദമംഗലം പോലീസ് സ്റ്റേഷന് കെട്ടിടത്തിന്റെ ശിലാസ്ഥാപന കര്‍മ്മം നാളെ
(9-03-2019) ശനി രാവിലെ 9.30 ന് തൊഴിലും എക്സൈസും വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന് നിര്‍വ്വഹിക്കും. പി.ടി.എ റഹീം എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും.
എം.എല്‍.എയുടെ നിയോജകമണ്ഡലം ആസ്തി വികസന പദ്ധതിയില്‍ നിന്നും അനുവദിച്ച 1.3 കോടി രൂപ ഉപയോഗിച്ചാണ് കെട്ടിടത്തിന്റെ പ്രവൃത്തി നടത്തുന്നത്. എന്‍.ഐ.ടി ആര്‍കിടെക്ചറല്‍ വിംഗ് തയ്യാറാക്കിയ പ്ലാന്‍ പ്രകാരം നിര്‍മ്മിക്കുന്ന കെട്ടിടം എല്ലാവിധ ആധുനിക സൗകര്യങ്ങളോടെയുമാണ് ഡിസൈന്‍ ചെയ്തിട്ടുള്ളത്.
കുന്ദമംഗലത്ത് പെരിങ്ങളം റോഡില്‍ ആഭ്യന്തര വകുപ്പിന്റെ കൈവശത്തിലുള്ള ഒന്നര ഏക്കര്‍ സ്ഥലത്ത് 6500 സ്ക്വയര്‍ ഫീറ്റ് വിസ്തീര്‍ണ്ണത്തില്‍ നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെ കരാര്‍ ഏറ്റെടുത്തിട്ടുള്ളത് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാണ്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മുഖ്യാതിഥിയായി പങ്കെടുക്കുന്ന പരിപാടിയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ ഹരിദാസ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈജ വളപ്പില്‍, യു.എല്‍.സി.സി.എസ് പ്രസിഡന്റ് രമേശന് പാലേരി തുടങ്ങിയവര്‍ സംബന്ധിക്കും.