കുന്ദമംഗലം: ഗ്രാമപഞ്ചായത്തിലെ സുപ്രധാന വിവരങ്ങൾ പുറത്തേക്ക് നൽകുകയും ഓഫീസിനകത്ത് വെച്ച് മുൻ മെമ്പറെയും നിലവിലെ ഒരു മെമ്പറെയും ജാതി വിളിച്ചടക്കം അധിക്ഷേപിക്കുകയും ചെയ്ത സൂപ്രണ്ട് അശ്റഫ് മടവൂരിനെ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷൈജ വളപ്പിൽ സസ്പെന്റ് ചെയ്തു.ഓഫീസിൽ ലഭിക്കുന്ന പല അപേക്ഷകളിൻമേലും തീർപ്പാക്കാതേ വൈകിപ്പിക്കുന്നതും പിലാശ്ശേരിയിലെ സ്ക്കൂൾ അടക്കമുള്ളവരോട് പണം ആവശ്യപെട്ടതും ഇയാൾക്കെതിരെ അന്വേഷണം നടത്താൻ ഗ്രാമ പഞ്ചായത്ത് ഭരണസമിതിയെ പ്രേരിപ്പിച്ചതെന്ന് അറിയുന്നു മാർച്ചിൽ തീർപ്പാക്കേണ്ട പല ഫയലും സുഖമില്ലാത്തതിനാൽ സിക്രട്ടറിഅവധിയിലായതിനാൽ ഓഫീസിൽ എത്തുന്നവരോട് മോശമായി പെരുമാറുന്നതും ഇയാൾക്ക് വിനയായി ഭരണസ്തംഭനത്തിനെതിരെ മുസ്ലീം യൂത്ത് ലീഗ് നേതൃത്വത്തിന് പരാതി നൽകിയതിനെതിരെ ഇയാൾ മറ്റ് ഇല്ലാ കഥകൾ സോഷ്യൽ മീഡിയയിൽ നൽകി മെമ്പർ മാർക്കും ജനങ്ങൾക്കിടയിലും ഭിന്നിപ്പ് ഉണ്ടാക്കിയത് താനാണന്ന് സ്വയം സമ്മതിക്കുകയും ചെയ്തങ്കിലും പ്രസിഡണ്ട് മാപ്പ് നൽകിയില്ല മുമ്പ് ഇയാൾ ജോലി ചെയ്ത താമരശ്ശേരി, കീഴരിയൂർ പഞ്ചായത്തിലും ഇയാൾക്കെതിരെ നടപടി ഉണ്ടായതായും അറിയുന്നു ഇയാൾ ഓഫീസ് ഐ ഡി സ്വയം നിർമ്മിച്ചെന്നും അതിൽ സിക്രട്ടറി ഒപ്പിടേണ്ട സ്ഥലത്ത് ഇയാൾ തന്നെ ഇട്ടതിനെ കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് ജൂനിയർ സൂപ്രണ്ടിനെ പഞ്ചായത്ത് പ്രസിഡണ്ട് സസ്പെൻറ് ചെയ്തതിന്റെ കാരണം പ്രസിഡണ്ട് ഷൈജ വളപ്പിൽ മാക്കൂട്ടം ന്യൂസിനോട്
ഗ്രാമപഞ്ചായത്ത് മെമ്പറോട് ഓഫീസിൽ വെച്ച് പൊതു ജനമദ്യത്തിൽ അപമര്യാദയായി പെരുമാറുകയും അതിന് രേഖാമൂലം വിശദീകരണംചോദിച്ചതിന് കൃത്യമായ വിശദീകരണം നൽകാതിരിക്കുകയും, സമൂഹ മാധ്യമങ്ങളിൽ പഞ്ചായത്തിനെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ വാർത്തകൾ പ്രചരിപ്പിക്കുകയും ചെയ്തതിന്റെ പേരിലാണ് പ്രസിഡണ്ടിന്റെ അധികാരമുപയോഗിച്ച് ജൂനിയർ സൂപ്രണ്ടിനെ സസ്പെൻറ് ചെയ്തതെന്ന് പറഞ്ഞു