കുന്ദമംഗലം: ഗ്രാമപഞ്ചായത്തിലെ സസ്പെന്റ് ചെയ്ത ഉദ്യോഗസ്ഥനെ അനുകുലിച്ച് ജോലിക്ക് കയറാതേയും ഓഫീസ് തുറക്കാൻ അനുവദിക്കാത്തതും അക്രമത്തിൽ കലാശിച്ചു. സസ്പെന്റ് ചെയ്ത ജൂനിയർ സൂപ്രണ്ട് ജീവനക്കാർക്കൊപ്പം ചേർന്ന് പഞ്ചായത്ത് പ്രസിഡണ്ടിനെയും മെമ്പർ മാരെയും തെറി വിളിച്ച് മർദ്ധിക്കാൻ ശ്രമിച്ചതിനെ തുടർന്ന് ഇയാളെ പോലീസ് കസ്റ്റഡിയിൽ എടുത്ത് സ്റ്റേഷനിലേക്ക് മാറ്റി ഗ്രാമപഞ്ചായത്തിൽ വിവിധ ആവശ്യങ്ങൾക്കായി വരുന്നവരെ ഇല്ലാത്ത കാരണങ്ങൾ ഉണ്ടാക്കി മടക്കി അയക്കുന്ന പതിവ് കുറച്ച് കാലമായി ജൂനിയർ സൂപ്രണ്ട് തുടരുന്നത് നിരവധി തവണ വിളിച്ച് ഇയാളെ താക്കീത് ചെയ്തിട്ടും ഇയാളുടെ സ്വഭാവത്തിൽ മാറ്റമുണ്ടാകാത്തതാണ് സസ്പെൻഷനിൽ എത്തിച്ചത് ജീവനക്കാർ പണിമുടക്ക് തുടരുകയാണങ്കിൽ ബദൽ സംവിധാനം ഉണ്ടാക്കുന്നതിന് DDP യുമായി ആലോചിച്ച് വേണ്ടത് ചെയ്യുമെന്ന് പ്രസിഡണ്ട് പറഞ്ഞു സ്ഥലത്ത് കനത്ത പോലീസ് ഉണ്ട് ജനപ്രതിനിധികളായ രണ്ട് പേർക്ക് പരിക്ക് ഉണ്ട്