കുന്നമംഗലം : കുന്ദമംഗലം ഗ്രാമ പഞ്ചായത്തിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും തമ്മിലുള്ള നിസ്സഹകരണവും സംഘർഷാവസ്ഥയും പഞ്ചായത്തിന്റെ വികസനത്തെ പ്രതികൂലമായി ബാധിക്കുമെന്ന് വെൽഫെയർ പാർട്ടി കുന്നമംഗലം പഞ്ചായത്ത് കമ്മിറ്റി.
ജനങ്ങൾക്ക് കൃത്യമായ സേവനം നൽകാൻ ഉദ്യോഗസ്ഥരും ഇത് ഉറപ്പുവരുത്താൻ ഗ്രാമ പഞ്ചായത്ത് ഭരണസമിതയും തയാറാകണമെന്നും കമ്മറ്റി ആവശ്യപ്പെട്ടു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സി. അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. ഇ.പി. അൻവർ സാദത്ത്, സി.പി. സുമയ്യ, കെ. സുബൈർ, തൗഹീദ അൻവർ, കെ.കെ. അബ്ദുൽ ഹമീദ്, പി.എം. ശരീഫുദ്ധീൻ, എൻ. ദാനിഷ് എന്നിവർ സംസാരിച്ചു.