കുന്ദമംഗലം: ഗ്രാമ പഞ്ചായത്തിലെ UDF ഭരണം മോശമായി ചിത്രീകരിക്കാൻ വേണ്ടി ചില ഉദ്യോഗസ്ഥർ ശ്രമം നടത്തുന്നതായി കുന്നമംഗലം പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി ആരോപിച്ചു
ഇതിന് ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയും, js ഉം, സിപിഎം അനുകൂല സംഘടനയിലെ ചില ഉദ്യോഗസ്ഥർ, ചില സിപിഎം മെമ്പർമാരുടെയും നേതൃത്വത്തിലാണ് അവിശുദ്ധ തിരിമറികൾ നടത്തുന്നതെ ത്രെ
വിവിധ ആവിശ്യങ്ങൾക്ക് ഓഫീസിൽ വരുന്ന പൊതു ജനങ്ങളോട് മോശമായി സംസാരിക്കുകയും, ഓഫീസിൽ നൽകുന്ന അപേക്ഷകൾ കാണാതാവുന്നത് ഇവിടെ നിത്യസംഭവമാണ് അപേക്ഷ നൽകിയാൽ സമയത്തിനകം മറുപടിൽകേണ്ട പല കാര്യങ്ങളും തീർപ്പാക്കാതെ അനാവശ്യമായി വൈകിപ്പിക്കുകയാണ്..
ബിൽഡിംഗ് പെർമിറ്റ്മായി ബന്ധപെട്ട് ഇല്ലാത്ത കാരണങ്ങൾ പറഞ്ഞ് പൊതു ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു…
സെക്രട്ടറി ഓഫീസിൽ ഉണ്ടങ്കിലും ഓഫീസിന്റെ വാതിൽ തുറക്കാതെ മുഴുവൻ സമയത്തും അടച്ചിടുന്നു….
ഓഫീസ് സമയത്ത് പൊതു ജനങ്ങളുടെ പരാതി കേൾക്കാനോ..കാണാനോ, അവർക്ക് ആവിശ്യമായ മറുപടി കൊടുക്കുവാനോ പോലും സെക്രട്ടറി തയ്യാറാവുന്നില്ല….
ഏതാനും ദിവസങ്ങൾക്ക് മുൻപ് ഒരു കാര്യം തിരക്കി JS നെ സമീപിച്ചു മുൻ ഗ്രാമ പഞ്ചായത്ത് മെമ്പറെ ജാതി പേര് വിളിച്ച് അതി ക്ഷേപിക്കുകയും,.. ഇതേ JS തന്നെ നിലവിലെ Udf മെമ്പർ ബൈജുവിനെ ഗ്രാമ പഞ്ചായത്ത് ഓഫീസിൽ വെച്ച് പൊതു ജനങ്ങളുടെ മുൻപിൽ വെച്ച് അതി മോശമായ രീതിയിൽ അതി ക്ഷേപിക്കുകയും, ഭീഷണിപെടുത്തുകയും ചെയ്തു…..
കുന്നമംഗലംത്തുളള വ്യാപാരി സാമുഹത്തിന്റെ ലൈസൻസ് അടക്കമുള്ള പല സിർട്ടിഫിക്കറ്റുകളും ഓരോ കാരണങ്ങൾ പറഞ്ഞ് നിരസിക്കുകയും, നിരന്തരo ഓഫീസ് കയറ്റി ഇറക്കുകയും ചെയ്യുന്നു…..
ഭരണ സമിതി എടുക്കുന്ന പല തീരുമാനം സെക്രട്ടറി തടസ്സം നിൽക്കുകയും ചെയുന്നതായി യൂത്ത് ലീഗ് കമ്മിറ്റി വിലയിരുതുന്നു….
UDF ഭരിക്കുന്ന പഞ്ചായത്തിൽ നടക്കുന്ന ഇത്തരം നിലപാടുകൾക്കെതിരെയും, നിരന്തരം udf നേതാക്കളെയും, മെമ്പർ മാരെയും, പൊതു ജനങ്ങളെയും, ബുദ്ധിമുട്ടി ക്കുകയും, പ്രയാസപെടുത്തുകയും ചെയ്യുന്ന സെക്രട്ടറിയേയും, JS നെയും പുറത്താക്കാൻ ആവിശ്യമായ നടപടി സ്വീകരിക്കണമെന്നും പഞ്ചായത്ത് യൂത്ത് ലീഗ് ഭാരവാഹി യോഗം ആവിശ്യപെട്ടു…… ഇല്ലാത്താ പക്ഷം ശക്തമായ നടപടിയുമായി യൂത്ത് ലീഗ് കമ്മിറ്റി മുന്നോട്ടു പോകുന്നതാണ്…. യൂത്ത് ലീഗ് യോഗത്തിൽ പ്രസിഡന്റ് ഒ.സലീം അധ്യക്ഷത വഹിച്ചു.
എൻ.എം യൂസുഫ്, സിദ്ധീഖ് തെക്കയിൽ, എ.പി.ലത്തീഫ്, ടി.കബീർ, അൽത്താഫ് അഹമ്മദ്, റിഷാദ് കുന്നമംഗലം, മുഹമ്മദ് അബ്ദു റഹ്മാൻ, റസാഖ് പതിമംഗലം സംസാരിച്ചു മുൻ മെമ്പറും നിലവിലെ മെമ്പറും രേഖാമൂലം പരാതിഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടിന് നൽകിയതിന്റെ അടിസ്ഥാനത്തിൽ പ്രസിഡണ്ട് തന്റെ അധികാരം വെച്ച് കൊണ്ട് പഞ്ചായത്ത് രാജ് ആക്ട് പ്രകാരം ജൂനിയർ സൂപ്രണ്ടിന് നോട്ടീസ് നൽകിയിട്ടുണ്ട് വീടിന്റെ പ്ലാൻ പാസാക്കുന്നത് സിക്രട്ടറി മനപൂർവ്വം വീഴ്ച വരുത്തി എന്ന പരാതിന്മേൽ കാരന്തൂരിലൂള്ള ഒരാളുടെ പരാതിയിന്മേൽ കോഴിക്കോട് കോടതി കേസ് ഫയലിൽ സ്വീകരിച്ചിട്ടുമുണ്ട്. ജൂനിയർ സൂപ്രണ്ടിന്റെ മോശമായ പെരുമാറ്റവും നടപടികളെ കുറിച്ച് മാക്കൂട്ടം ന്യൂസ് വാർത്ത പുറത്ത് വിട്ടപ്പോൾ തന്റെ പ്രവർത്തനത്തിൽ വന്നവീഴ്ച തിരുത്താതേ പത്രാധിപരെ ഫോണിൽ വിളിച്ച് പോലീസിൽ കേസ് കൊടുക്കുമെന്നു പറഞ്ഞതും ഇയാൾക് വിനയായി വാർത്ത കൊടുക്കുമ്പോൾ പ്രാഥമിക അന്വേഷണം നടത്തി പരാതി ശരിയാണന്ന് ബോധ്യപെട്ടതിന്റെ അടിസ്ഥാനത്തിൽ ആണ് ഇത്തരം വാർത്തകൾ കൊടുക്കുന്നത് എന്ന് പോലും ഇയാൾക്കറിയില്ല.
.