കുന്ദമംഗലം.വിദ്യാർത്ഥികളുടെ കാൽനടയാത്ര കൂടുതൽ സുരക്ഷിതമാക്കുന്നതിന് ഏതല്ലാം സ്കൂളുകളോട് ചേർന്ന റോഡിലാണ് ഗുരുതരമായ സുരക്ഷ പ്രശ്നങ്ങളുള്ളതെന്ന് കണ്ടെത്തി മികച്ച നടപ്പാത, കൈവരി, വേഗത്തട, സൈൻ ബോർഡ്, എന്നിവ നിർമിക്കുന്നതിന് കേരള റോഡ് സേഫ്റ്റി അതോറിറ്റി(കെ ആർ എസ് എ) ഫണ്ട് ഉപയോഗിച്ച് പരിഹരിക്കുന്നതിന് തിരഞ്ഞെടുക്കുന്ന സ്കൂൾ മേഖലകളുടെ പട്ടികയിൽ ദിനംപ്രതി അപകടങ്ങൾ പതിവാകുന്ന ചൂലാം വയൽ മാക്കൂട്ടം സ്കൂൾ പരിസരത്തെയും ഉൾപ്പെടുത്തണമെന്ന് ആറാം വാർഡ് മുസ്ലിം ലീഗ് പ്രവർത്തക സമിതി യോഗം അധികൃതരോട് ആവശ്യപ്പെട്ടു.പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് ഒ ഉസ്സയിൻ ഉദ്ഘാടനം ചെയ്തു.ഒ പി ഉസ്സയിൻ അദ്ധ്യക്ഷത വഹിച്ചു. യു സി മൊയ്തീൻകോയ, കെ അബ്ദുൽ ഖാദർ,എ പി അഷ്റഫ്, യു സി ഖാദർ, ടി മാമു ഹാജി, കെ ടി ഖാലിദ്, വി പി സലിം, യു സി ബുഷ്റ, ശ്രീബ പുൽക്കുന്നുമ്മൽ, കെ.മനാഫ് എന്നിവർ സംസാരിച്ചു.