കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല അറബിക് അക്കാദമിക് കോൺഫെറൻസും സബ് ജില്ലയിൽ നിന്നും വിരമിക്കുന്ന അറബി അധ്യാപകർക്കുള്ള യാത്രയയപ്പ് സമ്മേളനവും കുന്ദമംഗലം എ.ഇ.ഒ ഹാളിൽ നടന്നു. കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി.കോയ സംഗമം ഉദ്ഘാടനം ചെയ്തു. ഹിപ്നോട്ടിക് കൗൺസിലർ എൻ.പി.കെ മുഹമ്മദ് ഫൈസി ക്ലാസെടുത്തു. അധ്യാപന മേഖലയിൽ നിന്നും വിരമിക്കുന്ന അബ്ദുൽ ഖാദർ മാസ്റ്റർ (എ.എം.യു.പി സ്കൂൾ മാക്കുട്ടം), അബ്ദുസമദ് (വെസ്റ്റ് എ.എം.എൽ.പി സ്കൂൾ കുരുവട്ടൂർ), പി.അബ്ദുൽ ബഷീർ (എ.എം .എൽ.പി സ്കൂൾ കാരന്തൂർ) എന്നി വർക്കുള്ള ഉപഹാരങ്ങൾ ചടങ്ങിൽ വിതരണം ചെയതു.റവന്യുജില്ല അറബി അധ്യാപക മത്സരത്തിലെ പ്രതിഭകളെ ചടങ്ങിൽ ആദരിച്ചു.കീലത്ത് അബ്ദുറഹ്മാൻ മാസ്റ്റർ, എൻ.പി ഹംസ മാസ്റ്റർ, അബ്ദുറഷീദ് .എൻ.പി,അബ്ദുന്നാസർ ( ബി.ആർ.സി കുന്ദമംഗലം), പി.ആമിന, കെ.പി. ബീവി, അബ്ദുൽ റസാഖ് എം.കെ, ജമാലുദ്ധീൻ.പി തുടങ്ങിയവർ സംസാരിച്ചു.മുജീബുദ്ധീൻ കെ.ടി സ്വാഗതവും മുഹമ്മദലി പോലൂർ നന്ദിയും പറഞ്ഞു.