കുന്ദമംഗലം: ഷുക്കൂറിനെ കൊന്ന കേസിൽ ജയരാജനെ കുറ്റക്കാരനായി CBI കുറ്റപത്രം നൽകിയിട്ടും കൊലയാളിയെ തള്ളി പറയാനോ മാറ്റി നിറുത്താനോ മുമ്പോട്ട് വരാത്ത സി.പി.എമ്മിന് കനത്ത വില നൽകേണ്ടി വരുമെന്ന് യൂത്ത് ലീഗ് സംസ്ഥാന സിക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു കുന്ദമംഗലത്ത് പഞ്ചായത്ത് മുസ്ലീം ലീഗ് സംഘടിപ്പിച്ച ജനകീയ വിചാരണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പി.കെ.കണ്ണൂരിലടക്കം എത്ര രാഷ്ടീയ പാർട്ടികളുടെ വാഹനത്തിന് നേരെ CPMഅക്രമം അഴിച്ചുവിടുക ചെയ്തിട്ടുണ്ട് എന്തിനെറെ ലോകത്താകമാനം ജനങ്ങൾ സ്നേഹിക്കുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വാഹനത്തിന് കല്ലെറിയുകയും അദേദഹത്തിന് പരിക്കുപറ്റുകയും ചെയ്തിട്ട് ഇവിടെ ആരെങ്കിലും CPM പ്രവർത്തകരെ കൊന്നിട്ടുണ്ടോ എന്നും ഫിറോസ് ചോദിച്ചു. പഞ്ചായത്ത് മുസ്ലീം ലീഗ് പ്രസിഡന്റ് ഒ.ഉസ്സയിൻ അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം ലീഗ് സിക്രട്ടറി ഖാലിദ് കിളി മുണ്ട, അരിയിൽ അലവി, യു.സി.രാമൻ, എ.കെ.ഷൗക്കത്തലി, കെ.പി.കോയ, കെ.എം.എ.റഷീദ്, കെ.എം. കോയ, ഓസലീം, സി.അബ്ദുൽ ഗഫൂർ, ഇ കെ.ഹംസ ഹാജി, പി. മമ്മികോയ, എം.ബാബുമോൻ, യു സി.മൊയ്തീൻകോയ, കെ.കെ.ഷമീൽ, ഇ.ഖമറുദ്ധീൻ, ടി.എം.സി.അബൂബക്കർ ,കെ.എം.അഹമ്മദ്, കണിയാറക്കൽ മൊയ്തീൻകോയ ടി.കെ.സീനത്ത്, എൻ.എം യൂസുഫ്, എ.കൃഷ്ണൻകുട്ടി ,എം.കെ.മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു