കുന്ദമംഗലം: പാലിയേറ്റീവ് രംഗത്തെ മാതൃകാ പ്രവർത്തനങ്ങളും ആർദ്രം പദ്ധതിയുടെ ഭാഗമായി കുടുംബാരോഗ്യ കേന്ദ്രമായി മാറി കൊണ്ടിരിക്കുന്ന കുന്ദമംഗലം പി.എച്ച് സി.യുടെ പ്രവർത്തനങ്ങളും പഠിക്കുന്നതിനായി ഫിലിപ്പൈൻസ്, കെനിയ, ബംഗ്ലാദേശ് തുടങ്ങിയ വിദേശ രാജ്യങ്ങളിലെ ഏഴ് ഡോക്ടർമാർ അടങ്ങുന്ന സംഘമാണ് എത്തിയത്.പഠനസംഘം പാലിയേറ്റീവ് ഫീൽഡ് ഓഫീസ് തല പ്രവർത്തനങ്ങൾ കണ്ട് മനസ്സിലാക്കി. പാലിയേറ്റീവ് രോഗികൾക്കും കുടുംബങ്ങൾക്കും നൽകി വരുന്ന സേവനങ്ങളും സെക്കന്ററി പാലിയേറ്റീവ് സപ്പോർട്ട്, പാലിയേറ്റീവ് സ്നേഹ സംഘമങ്ങൾ, കമ്യൂണിസപ്പോർട്ട് എന്നീ കാര്യങ്ങൾ വളരെയധികം ശ്രദ്ധാപൂർവ്വം കാര്യങ്ങൾ സംഘം ചോദിച്ചു മനസ്സിലാക്കി.തദേദശ ഭരണ സ്ഥാപനങ്ങൾ പ്രാഥമികാരോഗ്യ മേഖലയിൽ ഉള്ള താൽപ്പര്യവും ഇടപെടലകളും അവർക്ക് പുത്തൻ അറിവാണ് പകർന്നു നൽകിയത്. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷൈജ വളപ്പിൽ, ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ടി.കെ സൗദ, പഞ്ചായത്തംഗം എം.ബാബുമോൻ സംഘത്തോടപ്പം ഉണ്ടായിരുന്നു