മർക്കസ് ലക്ഷദ്വീപ് അലുംനി സംഗമം
കുന്ദമംഗലം: കവരത്തി ദ്വീപിൽ നടന്ന ലക്ഷദ്വീപ് മർകസ് അലുംനി സംഗമം പി.കെ.എം.സഖാഫി ഇരിങ്ങല്ലൂർ ഉൽഘാടനം ചെയ്തു. സയ്യിദ് സൈനുൽ ആബിദീൻ ജീലാനി അധ്യക്ഷത വഹിച്ചു. കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ ഉദ്ഘാടനം ചെയ്തു . സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാർത്ഥനക്ക് നേതൃത്വം നൽകി. ലക്ഷദ്വീപിന്റെ വിവിധ ഉപദ്വീപുകളിൽ നിന്നും പങ്കെടുത്ത മർകസ് പൂർവ വിദ്യാർത്ഥികൾ കഴിഞ്ഞ കാല ക്യാമ്പസ് ജീവിതത്തിന്റെ ഓർമകളും മുന്നോട്ടുള്ള പ്രയാണത്തിന്റ സാധ്യതകളും സംഗമത്തിൽ ചർച്ച ചെയ്തു. വിവിധ ഉപദ്വീപുകളിൽ നിന്നും അലുംനി കോർഡിനേറ്റർ മാരെ തെരഞ്ഞെടുത്തു. പി.കെ എം സഖാഫി ഇരിങ്ങല്ലൂർ ,സയ്യിദ് ശഹീർ തങ്ങൾ, അക്ബർ ബാദുഷ സഖാഫി, ഹാഫിള് അബ്ദുൽ മലിക് സഖാഫി, ലുഖ്മാൻ ഹാജി മാട്ടൂൽ, സി.കെ.മുഹമ്മദ് ഇരിങ്ങണ്ണൂർ, മുജീബ് റഹ്മാൻ കക്കാട്, മുഹമ്മദ് അഷ്റഫ് അരയങ്കോട്, സലാം ഷാ വൈലത്തൂർ, മൂസ ഇരിങ്ങണ്ണൂർ, ടി.ടി.ഗഫൂർ ലതീഫി എന്നിവർ പ്. തറയിട്ടാൽ ഹസൻ സഖാഫി സ്വാഗതവും ഫാറൂഖ് കവരത്തി നന്ദിയും പറഞ്ഞു. പ്രധിനിധി സംഗം അഗത്തി, കൽപേനി, ദ്വീപുകൾ സന്ദർശിച്ചു.
