തിരുവനന്തപുരം: പുല്‍വാമയില്‍ 2500 പട്ടാളക്കാരെ ഒരുമിച്ച് കൊണ്ട് ചട്ടവിരുദ്ധമെന്നും അത് സൈന്യത്തിന്റെ സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംങ് പ്രൊസീജ്യറിന് എതിരാണെന്നും പ്രതിരോധവിദഗ്ധന്‍ കേണല്‍ മോഹനന്‍ പിള്ള.
ഒരു വണ്ടി കോണ്‍വോയില്‍ കൊണ്ട് പോകണമെങ്കില്‍ ഇരുപത് അല്ലെങ്കില്‍ ഇരുപത്തിരണ്ട് ആളെയാണ് കൊള്ളിക്കേണ്ടതെന്നും എന്നാല്‍ പുല്‍വാമയില്‍ ഒരു വണ്ടിയില്‍ എങ്ങനെ ഇത്രയും ആളുകളെ കുത്തി നിറച്ചുവെന്നും മോഹനന്‍ പിള്ള പറഞ്ഞു.
സ്വകാര്യ ന്യൂസ് ചാനലിന്റെ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.തീവ്രവാദികള്‍ തീക്കൊള്ളിയിട്ട് തല ചൊറിഞ്ഞുവെന്നും അതിന്റെ ഫലം അവര്‍ ഉടന്‍ അനുഭവിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. .
ഇന്ത്യയുടെ വിദേശകാര്യ നയത്തിന്റെ ശക്തമായ പരാജയമാണിതെന്നും മോഹനന്‍ പിള്ള അഭിപ്രായപ്പെട്ടു. അമേരിക്ക നൈസായി അഫ്ഗാനിസ്ഥാനില്‍ നിന്ന് തലയൂരിയത് പാക്കിസ്ഥാനെ സംബന്ധിച്ചെടത്തോളം അഫ്ഗാന്‍ ബോര്‍ഡര്‍ സ്വതന്ത്രമാക്കിയിട്ടാല്‍ മാത്രം മതി എന്ന സൗകര്യത്തിലേക്കെത്തിച്ചു. അമേരിക്കയ്ക്ക് മുന്നില്‍ ഇന്ത്യന്‍ ഫോറിന്‍ പോളിസിയെ അടിയറവ് വെച്ചതിന്റെ പരിണിതഫലമാണിതെന്നും ഇതിനെല്ലാം ബലിയാടാകുന്നത് സൈനികരാണെന്നും മോഹനന്‍ പിള്ള വ്യക്തമാക്കി. https://chat.whatsapp.com/DuET8c7spAFDWs0QliZ0qB *_രാഷ്ട്രീയം പറയാനില്ല; ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രിയങ്ക വാര്‍ത്താസമ്മേളനം റദ്ദാക്കി_*
ലഖ്നൗ: കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കാഗാന്ധി ലഖ്നൗവിൽ നടത്താനിരുന്ന വാർത്താ സമ്മേളനം പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ റദ്ദാക്കി. രാഷ്ട്രീയ വിഷയങ്ങൾ സംസാരിക്കാനാണ് വാർത്താ സമ്മേളനം വിളിച്ചുചേർത്തതെന്ന് അവർ മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ, രാജ്യത്തെ ജവാന്മാർ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച സാഹചര്യത്തിൽ രാഷ്ട്രീയം പറയുന്നത് ശരിയല്ല. രാജ്യം മുഴുവൻ ഈ അവസരത്തിൽ വീരമൃത്യു വരിച്ച ജവാന്മാരുടെ കുടുംബങ്ങൾക്കൊപ്പമാണ്. ജവാന്മാരോടുള്ള ആദര സൂചകമായി രണ്ടു മിനിറ്റ് മൗനം പാലിക്കാൻ എല്ലാവരോടും അഭ്യർഥിക്കുന്നുവെന്നും അവർ വാർത്താ സമ്മേളനത്തിനെത്തിയ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. ജവാന്മാരുടെ കുടുംബങ്ങളെ അനുശോചനം അറിയിച്ചുകൊണ്ടുള്ള വാർത്താക്കുറിപ്പ്അവർ മാധ്യമ പ്രവർത്തകർക്ക് നൽകി. കുടുംബാംഗമായ പ്രിയപ്പെട്ട ഒരാളെ നഷ്ടപ്പെടുന്നതിലുള്ള വേദന മറ്റാരെക്കാളും നന്നായിതനിക്കറിയാമെന്ന് അവർഅനുശോചന സന്ദേശത്തിൽ പറയുന്നു.കോൺഗ്രസ് പാർട്ടി മാത്രമല്ല, രാജ്യം മുഴുവൻ ധീരസൈനികരുടെ കുടുംബങ്ങൾക്കൊപ്പം തോളോടുതോൾ ചേർന്ന് നിൽക്കും. ഭീകരാക്രമണങ്ങൾ ഇനി അവർത്തിക്കാതിരിക്കാനുള്ള നടപടിസ്വീകരിക്കണമെന്നും അവർ പറഞ്ഞു. ജമ്മുവിൽ നിന്ന് ശ്രീനഗറിലേക്കു പോയ സി.ആർ.പി.എഫ് ജവാന്മാർ സംഞ്ചരിച്ച വാഹന വ്യൂഹത്തിനുനേരെയാണ് പുൽവാമയിൽവച്ച് ഭീകരാക്രമണമുണ്ടായത്. 78 വാഹനങ്ങളിൽ 2500 ഓളം ജവാന്മാരാണ് ഉണ്ടായിരുന്നത്.