കൂളിമാട്:ഇന്ത്യയില്‍ ഫാഷിസ്റ്റ് ഭരണ ഭീകരതയെ പിടിച്ചു കെട്ടാനും ജനാധിപത്യ മതേതരത്വ പാരമ്പര്യം തിരിച്ചു കൊണ്ടു വരാനും എല്ലാം മറന്നു പ്രവർത്തിക്കാൻ കുന്ദമംഗലം നിയോജക മണ്ഡലം മുസ്ലിം ലീഗ് ലീഡേഴ്‌സ് മീറ്റ് തീരുമാനിച്ചു. ആറു പഞ്ചായത്തുകളിലും നടത്തിയ ജാഗ്രതാ സന്ദേശ യാത്രക്കു ശേഷം നടത്തിയ ലീഡേഴ്‌സ് മീറ്റിൽ ബഹുമുഖ പരിപാടികൾക്കു രൂപം നൽകി. ഇതിന്റെ ഭാഗമായി എല്ലാ വാർഡ് തലങ്ങളിലും ജാഗ്രതാ സന്ദേശ യാത്ര നടത്തും. എം. കെ. രാഘവൻ എം. പി. നടത്തിയ വികസനങ്ങൾ ജനങ്ങളിലെത്തിക്കാൻ നടത്തുന്ന വികസന സന്ദേശ ജാഥ വിജയിപ്പിക്കും. ബൂത്ത് തല കൺവെൻഷനുകൾ സമയബന്ധിതമായി നടത്തും. തെരഞ്ഞെടുപ്പിന്റെ പ്രാധാന്യം ജനങ്ങളിലെത്തിക്കുന്നതിനായി ഫെബ്രുവരി അവസാനം വിഷൻ 2019″കുന്നമംഗലത്തു വെച്ചു നടത്തും. കൂളിമാട് അജ്‌വ ഓഡിറ്റോറിയത്തിൽ വെച്ചു നടന്ന ക്യാമ്പിൽസംസ്ഥാന പ്രവർത്തക സമിതി അംഗം കെ. അബൂബക്കർ മൗലവി പ്രാർത്ഥന നടത്തി. മണ്ഡലം പ്രസിഡണ്ട് കെ. മൂസ്സ മൗലവി അധ്യക്ഷത വഹിച്ചു. ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് കെ. എ. ഖാദർ മാസ്റ്റർ മീറ്റ് ഉദ്‌ഘാടനം ചെയ്തു.ജനറൽ സെക്രട്ടറി ഖാലിദ് കിളിമുണ്ട സ്വാഗതം പറഞ്ഞു. ട്രഷറർ എൻ. പി. ഹംസ മാസ്റ്റർ ജാഗ്രതാ സന്ദേശ യാത്ര റിപ്പോർട്ട് അവതരിപ്പിച്ചു. എ. ടി. ബഷീർ വിഷൻ 2019 മാർഗ്ഗരേഖ വിശദീകരിച്ചു. കെ. പി. കോയ അബൂബക്കർ മൗലവിയെ പൊന്നാട അണിയിച്ചു ആദരിച്ചു. എ. പി. സഫിയ, ടി. കെ. സീനത്ത്,എ. കെ. ഷൗക്കത്ത്, കെ. എം. എ. റഷീദ്, സമദ് പെരുമണ്ണ, കെ. എം. കോയ, ടി. എം. സി. അബൂബക്കർ, വി. പി. മുഹമ്മദ് മാസ്റ്റർ, കെ. കെ. കോയ, സി. മരക്കാരുട്ടി, എം. പി. മജീദ്, എൻ. പി. അഹമ്മദ്, എം. ബാബുമോൻ, മുംതാസ്ഹമീദ്, ശാക്കിർ പാറയിൽ, കെ. ഇസ്മായിൽ മാസ്റ്റർ, സുരേഷ് മാവൂർ, ഒ. ഹുസൈൻ, എൻ. എം. ഹുസൈൻ, അഹമ്മദ് കുട്ടി അരയൻകോട്, ടി. പി. മുഹമ്മദ്, വി. കെ. റസാഖ്, വി. പി. കബീർ, കെ. എസ്. അലവി സംസാരിച്ചു.