കുന്ദമംഗലം: ബ്ലോക്ക് പഞ്ചായത്തിന്റെ ബോർഡ് മീറ്റിംഗിലും ബഡ്ജറ്റ് അവതരണ വേളയിലും സ്ഥിരമായി പങ്കെടുത്ത് മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മുനീറത്ത് മാതൃകയാകുന്നു മിക്ക യോഗങ്ങളും നടന്ന കുന്ദമംഗലത്ത് ആഥിഥേയ പഞ്ചായത്തായ കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആണ് പങ്കെടുക്കാതിരിക്കുന്നതെന്നും ശ്രദ്ധേയമായി.ഇതു സംബന്ധിച്ച് മുനീറത്ത് ടീച്ചറോട് അഭിപ്രായം ചോദിച്ചപ്പോൾ കഴിഞ്ഞ തവണ ബ്ലോക്ക് വൈ: പ്രസിഡണ്ടായപ്പോൾ പഠിച്ച ചിട്ടയാണന്ന് ചിരിച്ചു കൊണ്ട് മറുപടി നൽകി. ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള ത്കുന്ദമംഗലം, പെരുവയൽ, മാവൂർ ,പെരുമണ്ണ, ചാത്തമംഗലം, കൊടിയത്തൂർ, കാരശേരി, കുരുവട്ടൂർ അടങ്ങുന്ന 8 പഞ്ചായത്ത് ആണ് ഉള്ളത്