ഭവന നിർമ്മാണത്തിനും കുടിവെള്ളത്തിനും മുൻഗണന നൽകി കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് ബഡ്ജറ്റ് കുന്ദമംഗലം: കാർഷിക സമ്പദ് വ്യവസ്ഥയുടെ പുനരുജ്ജീവനത്തിനും ഭവന നിർമ്മാണത്തിനും കുടിവെള്ള ജലസേചന പദ്ധതിക്കും മുൻഗണന നൽകി ബ്ലോക്ക് പഞ്ചായത്തിന്റെ നാലാമത്തെ ബഡ്ജറ്റ് വൈ.’ പ്രസിഡണ്ട് കെ.പി.അബ്ദുറഹിമാൻ അവതരിപ്പിച്ചു 41, 90,40, 512 രൂപ വരവും 41,67,99,813 ചിലവും 22, 40,699 മിച്ചവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റ് ആണ് അവതരിപ്പിച്ചത് പ്രസിഡണ്ട് രമ്യ ഹരിദാസ് അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ശിവദാസൻ നായർ, വികസനകാര്യ ചെയർപേഴ്സൺ ത്രിപുരി, ആരോഗ്യ വിദ്യഭ്യാസ ചെയർപേഴ്സൺ വിജി മുപ്രമ്മൽ, ബി.ഡി.ഒ ജയപ്രകാശ് തുടങ്ങിയവർ സന്നിഹിതരായിരുന്നുമഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപെടുത്തി കിണർ, കുളം, തോട് സംരക്ഷണം, പരിസ്ഥിതിയുടെ ഭാഗമായി വൃക്ഷതൈകളും വെച്ച് പിടിപ്പിക്കും നവകേരള മിഷന്റെ ഭാഗമായുള്ള ഹരിത കേരളം, ലൈഫ്, ആർദ്രം, പൊതു വിദ്യഭ്യാസം എന്നീ പദ്ധതികളെ പരിഗണിച്ചു കൊണ്ട് വയോജനങ്ങൾ, ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്നവർ, വനിതകൾ, കുട്ടികൾ എന്നിവരുടെ സർവ്വതോന്മുഖമായ പുരോഗതി ലക്ഷ്യമിടുന്ന ബഡ്ജറ്റിൽ വിവിധ ഗ്രാമപഞ്ചായത്തുകളിൽ നിലവിൽ ആറ് മീറ്ററിൽ കുറയാത്ത വീതിയുള്ള റോഡുകൾ ഗതാഗത യോഗ്യമാക്കുന്നതിനും ഊന്നൽ നൽകിയിട്ടുണ്ട് കൂടാതേ ബ്ലോക്കിനെ ശിശു സൗഹൃദ ബ്ലോക്ക് പഞ്ചായത്താക്കുന്നതിനായുള്ള നിരവധി പദ്ധതികൾ ബഡ്ജറ്റിൽ ഉണ്ട്