കുന്ദമംഗലം: പെൻഷൻ പരിഷ്കരണം സമയബന്ധിതമായി നടപ്പാക്കണമെന്നും ആരോഗ്യ ഇൻഷൂറൻസ് പദ്ധതി ത്വരിതപ്പെടുത്തണമെന്നും കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ കുന്ദമംഗലം ബ്ലോക്ക് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കുന്ദമംഗലം ശ്രീപത്മം ഹാളിൽ നടന്ന ഇരുപത്തിഏഴാം വാർഷികസമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പ്രസിഡണ്ട് എസ്.എം. ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ഷൈജവളപ്പിൽ, പഞ്ചായത്ത് അംഗങ്ങളായ പി.പവിത്രൻ, എം.വി.ബൈജു, അസ്ബിജ, എം.കെ.മോഹൻദാസ്, എ.ഗംഗാധരൻനായർ, ജില്ലാ സെക്രട്ടറി പി.ചന്ദ്രൻമാസ്റ്റർ, എം.രാജവത്സൻ, പി.പി.കുട്ട്യാൻകോയ എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ ശിവദാസ് പന്തീരങ്കാവ് രചിച്ച എഴുത്തും വരയും എന്ന പുസ്തകം ജില്ലാ സെക്രട്ടറി പി.ചന്ദ്രൻ പ്രകാശനം ചെയ്തു. കൈത്താങ്ങ് പെൻഷൻ പദ്ധതി പ്രകാരമുള്ള സാമ്പത്തിക സഹായവും ചടങ്ങിൽ വിതരണം ചെയ്തു. പ്രതിനിധി സമ്മേളനം ജില്ലാ ജോയിൻറ് സെക്രട്ടറി പി.ടി.വേലായുധൻ ഉദ്ഘാടനം ചെയ്തു. പി.കെ.ബാലൻമാസ്റ്റർ, സി.അശോകൻ, കെ.കൗമുദിടീച്ചർ, എം.അംബുജാക്ഷിഅമ്മ, കെ.സദാനന്ദൻ എന്നിവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി എസ്.എം.ബാലകൃഷ്ണൻ(പ്രസിഡണ്ട്), സി.അശോകൻ(സെക്രട്ടറി), പി.കെ.ബാലൻമാസ്റ്റർ(ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.