കുന്ദമംഗലം: സിദ്ധുതിയേറ്ററിനടുത്ത് PWDയുടെ അഴുക്ക് ചാൽ അവസാനിക്കുന്ന ഭാഗത്ത് മലിനജലം കെട്ടി നിൽക്കുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് ഇന്ന് രാത്രി ഗ്രാമപഞ്ചായത്തും പോലീസും റസിഡൻസ് അസോസിയേഷനും സംയുക്തമായി ജെ.സി.ബി യും മറ്റുംഉപയോഗിച്ച് നടത്തിയ പരിശോധനയിൽ വിവിധ ഹോട്ടലുകളിൽ നിന്നും ടൂറിസ്റ്റ് ഹോമിൽ നിന്നും അഴുക്ക് ചാലിലേക്ക് പൈപ്പിട്ട് മലിനജലം തിരിച്ച് വിട്ടതായി കണ്ടെത്തി.ഇപ്പോഴും പരിശോധന തുടരുകയാണ്. സൂചന ലഭിച്ചതിനാൽ നേരത്തെ നോട്ടീസ് നൽകിയ സ്ഥാപനങ്ങൾ തിരിച്ചുവിട്ടത് നിറുത്താൻ തയ്യാറായിരുന്നില്ല പോലീസ് സബ് ഇൻസ്പെക്ടർകൈലാസ് നാഥ്, പഞ്ചായത്ത് പ്രസിഡണ്ട് ഷൈജ വളപ്പിൽ, ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ടി.കെ.സൗദ,മെമ്പർമാരായ ടി.കെ.സീനത്ത്, എം.ബാബുമോൻ, എം.വി.ബൈജു, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന തുടരുന്നത്