കുന്ദമംഗലം: ഗതകാലങ്ങളുടെ പുനർവായന പോരാട്ടമാണ് എന്ന പ്രമേയത്തിൽ കുന്ദമംഗലം പഞ്ചായത്ത് എം.എസ്.എഫ് കമ്മിറ്റി ഡെലിഗേറ്റ്സ് കോൺഫ്രൻസ് സംഘടിപ്പിച്ചു. ചൂലാംവയൽ മാക്കൂട്ടം സ്കൂളിൽ വെച്ച് നടന്ന സമ്മേളനം മുസ്ലീംലീഗ് സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം ഉദ്ഘാടനം ചെയ്തു. യൂണിറ്റുകളിൽ നിന്ന് തിരഞ്ഞെടുത്ത പ്രതിനിധികൾ പങ്കെടുത്ത പരിപാടിയിൽ പഞ്ചായത്ത് എം.എസ്.എഫ് പ്രസിഡന്റ് അൻഫാസ് കാരന്തുർ അധ്യക്ഷത വഹിച്ചു
. ജനറൽ.സെക്രട്ടറി അജാസ് പിലാശ്ശേരി സ്വാഗതം പറഞ്ഞു,സംസ്ഥാന എം.എസ്.എഫ് വിംഗ്കൺവീനർ പികെ നവാസ് വള്ളിക്കുന്ന് പ്രമേയപ്രഭാഷണം നടത്തി,മുൻ എം.എൽ.എ ശ്രീ യുസി രാമൻ,പഞ്ചായത്ത് മുസ്ലിലീഗ് പ്രസിഡന്റ് ഒ ഉസ്സയിൻ,ജില്ലാ യൂത്ത്ലീഗ് സെക്രട്ടറി എ.കെ ഷൗക്കത്ത്,മണ്ഡലം പ്രസിഡന്റ് എം ബാബുമോൻ,പഞ്ചായത്ത് പ്രസിഡന്റ് ഒ സലീം,സെക്രട്ടറി എൻഎം യൂസുഫ്,ജില്ലാ എം.എസ്.എഫ് ട്രഷറർ കെപി സൈഫുദ്ധീൻ,മണ്ഡലം പ്രസിഡന്റ് ഷാക്കിർ പാറയിൽ,സെക്രട്ടറി ഡാനിഷ് പെരുമണ്ണ,പഞ്ചായത്ത് മുസ്ലിംലീഗ് ട്രഷറർ പി മമ്മിക്കോയ,സെക്രട്ടറി കെ മൊയ്തീൻ,സി അബ്ദുൽ ഗഫൂർ,അഷ്‌റഫ് കുന്ദമംഗലം എന്നിവർ ആശംസ പ്രസംഗം നടത്തി.ഒകെ ഷൗക്കത്ത്,സിറാജ് ചൂലാംവയൽ,ജുനൈസ്,ജാസിർ,അസിഫലി,ഫാഷിർ,ഷംനാസ്,കബീർ മുറിയനാൽ,ഇസ്മായിൽ,റസാഖ് പതിമംഗലം,കാദർ മാസ്റ്റർ,അഷ്‌റഫ്,റിയാസ്,അഷ്‌റഫ് എന്നിവർ സംബന്ധിച്ചു ട്രഷറർബാസിത് പന്തീർപാടം നന്ദി പറഞ്ഞു