തിരുവനന്തപുരം:മന്ത്രി കെ.ടി ജലീല്‍ ഉള്‍പ്പെട്ട ബന്ധുനിയമന വിവാദത്തില്‍ ഫയലുകള്‍ ഹാജരാക്കാന്‍ ലോകായുക്ത ഉത്തരവ്. ഇത് സംബന്ധിച്ച് പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് ലോകായുക്ത നോട്ടീസ് അയച്ചു. കേസ് അടുത്ത മാസം എട്ടിന് പരിഗണിക്കും.ലോകായുക്ത ജസ്റ്റിസ് പൈയസ് സി കുര്യാക്കോസ്, ഉപ ലോകായുക്ത എ.കെ ബഷീര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് ഉത്തരവിട്ടത്. മന്ത്രി കെ.ടി ജലീലിന്റെ ബന്ധു അദീബിന്റെ നിയമനവുമായി ബന്ധപ്പെട്ട മൂന്ന് ഫയലുകള്‍ ഹാജരാക്കാനാണ് നിര്‍ദ്ദേശം. പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് ഇതു സംബന്ധിച്ച് ലോകായുക്ത നോട്ടീസ് അയച്ചു. കേസില്‍ പ്രാഥമിക അന്വേഷണം നടത്താനും ലോകായുക്ത ഉത്തരവായി. അടുത്ത മാസം 8ന് കേസ് വീണ്ടും പരിഗണിക്കും.