ദേശീയ പാത766 കുന്ദമംഗലം തൊട്ടും പുറം വളവിലെ വാഹന അപകടം പരിഹാര നടപടിക്കായി പോലീസും ജനപ്രതിനിധികളും സ്ഥലം സന്ദര്‍ശിച്ചു
കുന്ദമംഗലം :ദേശീയ പാത 766 പന്തീര്‍പാടം തോട്ടുംപുറം വളവിലെ തുടര്‍ച്ചയായി ഉണ്ടാകുന്ന വാഹനാപകടമരണവും പരിക്കുപറ്റുന്നതും ഒയിവാക്കുന്നതിനായി കുന്ദമംഗലം ഗ്രാമപഞ്ചായത്ത് അംഗം എം ബാബുമോന്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ സ്ഥലത്ത് എത്തിയ പോലിസ് സബ് ഇന്‍സ്പെക്ടര്‍ കൈലാസ് നാഥ് പ്രദേശത്തെ വിവിത രാഷ്ട്രീയ പാര്‍ട്ടി പ്രതിനിതികള്‍ ,ജനപ്രതിനിതികള്‍ തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ച് കാര്യങ്ങള്‍ വിലയിരുത്തി ഫിബ്രുവരി ആദ്യവാരം സ്ഥലം എം പി ,എം എല്‍ എ ,വിവിത വകുപ്പ് ഉദ്യോഗസ്ഥര്‍ ,ജനപ്രതിനിതികള്‍ ,രാഷ്ട്രീയ പാര്‍ട്ടി പ്രധിനിധികള്‍ എന്നിവരടങ്ങുന്ന വിപുലമായ യോഗം പന്തീര്‍പാടം സ്വഞ്ചറിഹാളില്‍ വിളിച്ചു ചേര്‍ക്കുന്നതിന് ധാരണയായി
ദേശീയ പാതക്കരികില്‍ അപകട മുന്നറിയീപ്പ് ബോര്‍ഡ് ,റോഡില്‍ ഡിവൈഡര്‍ സ്ഥാപിക്കും ,കൊടും വളവ് നികത്താന്‍ ആവശ്യമായ സ്ഥലം ഏറ്റെടുക്കുന്നതിനു ഉടമകളുമായി ചര്‍ച്ചനടത്തുന്നതിനും തീരുമാനിച്ചു ചര്‍ച്ചയില്‍ മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഖാലിദ് കിളിമുണ്ട , ആരോഗ്യ വിദ്യഭ്യാസ ചെയര്‍ പെയ്സന്‍ ടി കെ സൗദ,എം പി ദാസന്‍ (കോണ്‍ഗ്രസ് ),ഒ .സലിം (മുസ്ലിം ലീഗ് )വി ടി ജയരാജന്‍ (സി പി എം )കെ പി ഗണേശന്‍ (ബി ജെ .പി )കീപ്പോട്ടില്‍ രവീന്ദ്രന്‍ ,തോട്ടുംപുറം ഖാദര്‍ ,കെ കെ സി നൌഷാദ്,നജീബ് പാലക്കല്‍ ,അബ്ദു തൊട്ടും പുറം ,കെ കെ സിദ്ധീക്ക് തുടങ്ങിയവര്‍ സംബധിച്ചു