കുന്ദമംഗലം: തന്‍റെ പ്രദേശത്തെ ജനങ്ങളുടെ പ്രയാസങ്ങൾ പഠിച്ച് പരിഹാരം കാണുന്നവരാണ് യഥാർത്ഥ ജനസേവകരെന്നും അവർ ജനമനസ്സുകളിൽ മായാതേ കിടക്കുമെന്നും പ്രതിപക്ഷ ഉപനേതാവ്ഡോ: എം.കെ.മുനീർ പറഞ്ഞു കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് വാർഡ് 23 ൽ താഴെ കണ്ണഞ്ചേരി വസന്ത – രവിയുടെ കുടുംബത്തിന് നിർമ്മിച്ച സ്നേഹ വീടിന്‍റെ താക്കോൽ കുടുംബത്തിന് നൽകി സംസാരിക്കുകയായിരുന്നു മുനീർ പഞ്ചായത്ത് അംഗം എം.ബാബുമോൻ അധ്യക്ഷത വഹിച്ചു.പി.എൻ ശശിധരൻ മാസ്റ്റർ റിപ്പോർട്ട് അവതരിപ്പിച്ചു. പി.ടി.എ.റഹീം എം.എൽ.എ, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷൈജ വളപ്പിൽ, മെമ്പർമാരായ ആസിഫ റഷീദ്, ടി.കെ.സൗദ, ടി.കെ.ഹിതേഷ് കുമാർ, ടി.കെ.സീനത്ത്, ഷമീന വെള്ളക്കാട്ട്, അസ്ബിജ ,എ.കെ.ഷൗക്കത്തലി ബഷീർ പടാളിയിൽ, ശിവാനന്ദൻ, എം.എം സുധീഷ് കുമാർ, ഖാലിദ്കിളി മുണ്ട, ബാബു നെല്ലൂളി, ഒ.ഉസ്സയിൻ, പി.കെ.ബാപ്പു ഹാജി, കോട്ടേരി ബാബു, ഷാജി കാരന്തൂർ ,ചക്രായുധൻ, ജൗഹർ ഭൂപതി, സുബ്രമഹ്ണ്യൻ കോണിക്കൽ, സി.വി.ഗോപാലകൃഷ്ണൻ, ഫാത്തിമ ജെസ് ലി, പോൾ ഐ.പള്ളിയാൻ, സലീം മുട്ടാഞ്ചേരി ,അരിയിൽ മൊയ്തീൻ ഹാജി, ഒ.സലീം സംസാരിച്ചു കൺവീനർ കെ.കെ.ഷമീൽ സ്വാഗതവും ടി.കെ ധന്യോഷ് നന്ദിയും പറഞ്ഞു ഫോട്ടോ :- കുന്ദമംഗലത്ത് വാർഡ് 23 ൽ നിർമ്മിച്ച സ്നേഹവീട് പ്രതിപക്ഷ ഉപനേതാവ് കുടുംബത്തിന് താക്കോൽ നൽകി ഏൽപ്പിക്കുന്നു