കുന്ദമംഗലം: ആരോഗ്യ ഇൻഷൂറൻസ്(ആർ.എസ്.ബി.വൈ) പദ്ധതിയുടെ ആനുകൂല്ല്യം ചെറുകിട കച്ചവടക്കാർക്കും ലഭ്യമാക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി പന്തീർപാടം യൂനിറ്റ് സമ്മേളനം പ്രമേയത്തിലൂടെ സർക്കാരിനോടാവശ്യപ്പെട്ടു.സമിതി ജില്ലാ പ്രസിഡണ്ട് സൂര്യഅബ്ദുൾഗഫൂർ സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡണ്ട് ടി.ചന്ദ്രൻ പതാക ഉയർത്തി. സെക്രട്ടറി പാറപ്പുറത്ത് രാജൻ റിപ്പോർട്ട് അവതരിപ്പിച്ചു.എ.പി.ദവദാസൻ, ടി.വിജയൻ, ഷൈനിബബഷീർ എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ സമിതിയുടെ സുരക്ഷാനിധിയിൽ നിന്ന് നാല് പേർക്ക് ധനസഹായം വിതരണം ചെയ്തു. പുതിയ ഭാരവാഹികളായി ടി.ചന്ദ്രൻ(പ്രസിഡണ്ട്), രാജൻപാറപ്പുറത്ത് (സെക്രട്ടറി), എം.പി.നാസർ(ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു. എത്രയും വേഗം വാടക നിയന്ത്രണബില്ല് നിയമസഭയിൽ അവതരിപ്പിച്ച് പാസ്സാക്കാൻ സർക്കാർ തയ്യാരാകണമെന്ന് യോഗം ആവശ്യപ്പെട്ടു.
(photo;കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി പന്തീർപാടം യൂനിറ്റ് സമ്മേളനം ജില്ലാ പ്രസിഡണ്ട് സൂര്യഅബ്ദുൾഗഫൂർ ഉദ്ഘാടനം ചെയ്യുന്നു)