കുന്ദമംഗലം :ഗോവയില്‍ വെച്ച് നടന്ന അന്താരാഷ്ട്ര മാര്‍ഷ്യല്‍ ഫൈറ്റിംഗ് ചാമ്പ്യന്‍ ഷിപ്പില്‍കോഴിക്കോട് പന്തീര്‍പാടം സ്വദേശിസാദിക്ക് അലി (24 )ഗോള്‍ഡ് നേടി പതിനാറോളം രാജ്യങ്ങളില്‍ നിന്നായി എണ്ണൂറോളം മത്സരാര്‍ത്ഥികള്‍ പങ്കെടുത്ത ബോക്സിങ്ങിലെ കുങ്ങ് ഫോം വേള്‍ഡ് ചാമ്പ്യന്‍ ഷിപ്പില്‍ മാറ്റുരച്ചു നേടിയ വിജയം സാദിക്ക് അലിയെ പോലെ ജന്മനാടായ പന്തീര്‍പാടത്തുകാരും ആഘോഷമാക്കിയിരിക്കയാണ് .പന്തീര്‍പാടം ഒളെങ്ങല്‍ ഇസ്മായില്‍ -സൈനബദമ്പതിമാരുടെ മകനായ ഈ യുവാവ് കേട്ടാങ്ങല്‍ യുനിവേയ്സല്‍ മാര്‍ഷല്‍ ആര്‍ട്സ് അക്കാദമിയില്‍ കാരന്തൂര്‍ സീ ടെക് കോളേജില്‍ പടിക്കുംമ്പോയാണ് ചേര്‍ന്നത് അതിനു ശേഷം പുളിക്കല്‍ മാര്‍ഷ്യല്‍ പഠനം പൂര്‍ത്തീകരിച്ച് ചെറിയ ഒരു കാലം വിദേശത്തും പോയിരുന്നു തന്‍റെ ഗുരു അഞ്ഞൂറോളം ബ്ലാക്ക് ബെല്‍റ്റു നേടിയ ഗ്രാന്റ് മാസ്റെറര്‍നല്ലളം പി നിയാസ് ആണ് ഗോവയില്‍ നടന്ന മത്സരത്തില്‍ സാദിക്കിനെ പങ്കെടുപ്പിച്ചത് .നാട്ടുകാരനായ കാരകുന്നുമ്മല്‍ സലിം ആണ് കരാട്ടെ ക്ലാസ്സില്‍ ചേരാന്‍ പ്രേരിപ്പിച്ചതെന്നും സാദിക്ക് അലി പറഞ്ഞു 65 കിലോ തൂക്കം ഉള്ള ഈ യുവാവിനു പുതിയ തലമുറയോട് പറയാനുള്ളത് ആത്മ വിശ്വാസവും പരിശ്രമവും പ്രാര്‍ഥനയും ഉണ്ടെങ്കില്‍ ഏതാരാള്‍ക്കും ഉയരങ്ങളില്‍ എത്താമെന്നുള്ള സന്ദേശം മാത്രം