കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് വാർഡ് 23 ൽ പണിതീർത്ത സ്നേഹവീട് 19 നു എം.കെ.മുനീർ കുടുംബത്തിന് കൈമാറും
കുന്ദമംഗലം: ഗ്രാമപഞ്ചായത്ത് വാർഡ് 23 ൽ താഴെ കണ്ണഞ്ചേരി വസന്ത – രവി ദമ്പതികൾക്ക് പഞ്ചായത്തംഗം എം.ബാബുമോന്റെ നേതൃത്വത്തിൽ ജനകീയ കൂട്ടായ്മയിൽ നിർമ്മിച്ച് നൽകുന്ന “സ്നേഹ വീടിന്റെ താക്കോൽദാനം ശനിയായ്ച്ച രാവിലെ 10.30 ന് പ്രതിപക്ഷ ഉപനേതാവ് ഡോ:- എം കെ .മുനീർ നിർവ്വഹിക്കും. ഒരു വർഷം മുമ്പ് അന്നത്തെ ജില്ലാ കലക്ടർ എം.വി ജോസ് ശിലാസ്ഥാപനം നിർവഹിച്ച സ്നേഹ വീടിന് 6 ലക്ഷം രൂപ ചെലവഴിച്ചു.ചടങ്ങിൽ എം.കെ.രാഘവൻ എം.പി, പി.ടി.എ റഹീം എം.എൽ.എ, ബ്ലോക്ക് പ്രസിഡണ്ട് രമ്യ ഹരിദാസ്, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷൈജ വളപ്പിൽ തുടങ്ങി രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക വ്യാപാര രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കുമെന്നും വാർഡ് മെമ്പർ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ അറിയിച്ചു.ഒ.ഉസ്സയിൻ, കെ.കെ.ഷമീൽ, പി.എൻ ശശിധരൻ മാസ്റ്റർ, ടി.കെ. സിജിത്ത്, കോണിക്കൽ സുബ്രമഹ്ണ്യൻ, ഒ.എം.റഷീദ്, പി.ഹർഷാദ് തുടങ്ങിയവരും സംബന്ധിച്ചു

ഫോട്ടോ: 1)19 നു പ്രതി പക്ഷ ഉപനേതാവ് എം.കെ.മുനീർ കുന്നമംഗലത്ത് വസന്ത – രവികുടുബത്തിന് കൈമാറുന്ന സ്നേഹവീട് 2 ) പഴയ വീട്