കോഴിക്കോട്:സദയം ചാരിറ്റബിൾ ട്രസ്റ്റും ചൈതന്യ യോഗ( കർമ യോഗ കാരപറമ്പ്) ആന്റ് മ്യൂസിക് സെന്ററും ചേർന്ന് സംഗീത ശില്പശാലയും ഗാനാലാപന മത്സരവും സംഘടിപ്പിക്കുന്നു. ഈ മാസം 20 ന് രാവിലെ ഈസ്റ്റ്ഹിൽ ഫിസിക്കൽ എഡ്യുക്കേഷൻ സെന്ററിലാണ് പരിപാടി. പ്രായപരിധിയില്ല.ആദ്യം രജിസ്റ്റർ ചെയ്യുന്ന 25 പേർക്കാണ് ഗാനാലാപനത്തിന് പ്രവേശനം. പി.കെ ഗോപി ഉദ്ഘാടനം ചെയ്യും. സംഗീത അധ്യാപകരായ ഡോ. ട്രീസ, ജയൻ വേങ്ങേരി എന്നിവർ നേതൃത്വം നൽകും. രജിസ്ട്രേഷന് ഫോൺ: 9744961321 ,8547533805.