കുന്ദമംഗലം :മുത്തലാക്ക് ബിൽ ലോക്സഭയിൽ ചർച്ച ചെയ്യുന്ന ഘട്ടത്തിൽ സഭയിൽ ഹാജരാകാതിരുന്ന ദേശീയ സിക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി ക്കെതിരെ ഫെയ്‌സ് ബുക്ക് പോസ്റ്റിട്ട കുന്ദമംഗലം മണ്ഡലം യൂത്ത് ലീഗ് പ്രസിഡണ്ട് എം ബാബു മോൻ സംസ്ഥാന യൂത്ത് ലീഗ് പ്രസിഡണ്ട് മുനവ്വറലി ശിഹാബ് തങ്ങളെ നേരിൽ സന്ദർശിച്ചു രാജിനൽകി രാജി സ്വീകരിക്കണമോ വേണ്ടയോ എന്നത് ചർച്ച ചെയ്തേ പറയാനാകുമെന്നു യൂത്ത് ലീഗ് നേതാക്കൾ അറിയീച്ചു പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ സംസ്ഥാനത്തിനകത്തും പുറത്തും വിദേശത്ത് നിന്നുമായി പല ഉന്നത പദവിയിൽ ഇരിക്കുന്നവർ പോലും പോസ്റ്റ് ഇട്ടതുസംസ്ഥാന മുസ്ലിം ലീഗ് നേത്രത്വത്തിനു അറിയാമെങ്കിലും കുഞ്ഞാലികുട്ടിയോട് ഇതു സംബന്ധിച്ച വിശദീകരണം തേടുകയും വിവാദങ്ങൾ തൽക്കാലം അവസാനിപ്പിക്കുകയും ആയിരുന്നു ചെയ്തത് .എന്നാൽ മാസങ്ങളായി കുന്ദമംഗലം ഗ്രാമ പഞ്ചായത്തിലേക്ക് നടന്ന തെരഞ്ഞടുപ്പിൽ ഏറ്റവും കൂടുതൽ ഭൂരിപക്ഷത്തിൽ ജയിച്ചു വന്ന ബാബുമോന്‍റെ പേരിൽ മണ്ഡലത്തിലെ ഒരു കമ്മറ്റിയും പരാതി പെടാതിരുന്നിട്ടും കുന്ദമംഗലം ടൗണിലെ ഏതാനും ചിലർ ചില പഞ്ചായത്ത് ഭാരവാഹികളുടെ മൗനാനുവാദത്തോടെ ജില്ലാ സംസ്ഥാന കമ്മറ്റിക്ക് പരാതി നൽകുകയും അതിന്റെ വിശദീകരണം മേൽ കമ്മറ്റികളോട് ആവശ്യപെടുകയും ബാബുമോൻ യഥാസമയം മറുവടി നൽകുകയും ചെയ്തിരുന്നു .മാത്രമല്ല നിയോജകമണ്ഡലം മുസ്ലിം ലീഗ് ഭാരവാഹികൾ ബാബു മോനെ നേരിട്ടു വിളിച്ചു വരുത്തുകയും ബാബുമോൻ സംഭവത്തിൽ തെറ്റ്പറ്റിയെന്നും മാപ്പാക്കണമെന്നും ആസമയത്തെ വികാരം കൊണ്ട് ചെയ്തു പോയതാണെന്നും എഴുതി നൽകുകയും രാജി അറിയീക്കുകയും ചെയ്തിരുന്നു എന്നാൽ കമ്മറ്റി തുടരാനാണ് ആവശ്യപ്പെട്ടത് എന്നാൽ ഇതിനു ശേഷവും ചിലർ ഒരു വാട്സാപ്പ് ഗ്രൂപ്പ് ഉപയോഗിച്ചും മറ്റും പാർട്ടി പ്രവർത്തകർക്കിടയിൽ ബാബുമോനെതിരെ മോശമായ പ്രചാരണം തുടർന്ന് പോരുന്നത് നേത്രത്വം അടക്കം കൊടുക്കാത്തതും രാജിയിൽ ഉറച്ചു നിൽക്കാൻ കാരണമായി ഇക്കഴിഞ്ഞ ചൊവ്വാഴ്ച നാലോളം അജണ്ടവെച്ച് വിളിച്ചു ചേർത്ത യോഗത്തിന്‍റെ അവസാനംഅജണ്ടയില്‍ ഇല്ലാത്ത ഈ വിഷയം എടുത്തിട്ട് ചിലർ ബാബുമോനെതിരെ മോശമായി സംസാരിക്കുകയും ഇതിനെതിരെ ശക്തമായ ഒരു വിഭാഗം മുസ്ലിം ലീഗ് നേതാവ് ഹബീബ് കാരന്തുരിന്‍റെ നേത്രത്വത്തിൽ രംഗത്തും വരികയും ചെയ്തിരുന്നു ഇത്തരത്തിൽ പ്രധിഷേധം അല്ല വേണ്ടതും പരാതി ഉള്ളവർ നൽകിയ പരാതിയിൽ മേൽ തീരുമാനം വരുന്നത് വരെ ഇനി ചർച്ച ചെയ്തു വിഷയം വഷളാക്കരുതെന്നു ആവശ്യപെട്ടവരെ ചിലർ ആക്രമിക്കാനും മുതിർന്നിരുന്നു ഏതായാലും പണമോ സ്വാധീനമോ മുഖമോ നോക്കാതെ പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തുന്നവർക്കെതിരെ കർശന നടപടി എടുക്കാൻ പഞ്ചായത്ത് ലീഗ് കമ്മറ്റിക്ക് സാധിക്കതെ വന്നാൽ കനത്ത വില നൽകേണ്ടി വരും എന്ന കാര്യത്തിൽ സംശയമില്ല