കുന്ദമംഗലം: സിനിമാ ഡയലോഗിനെ ഓർമ്മിപ്പിക്കുന്നതാണ് കഴിഞ്ഞ ദിവസം പൂജ്യത്തിൽ നിന്ന് കേരളത്തിൽ സർക്കാരുണ്ടാക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനയെന്ന് കെ.പി.സി.സി സെക്രട്ടറി കെ. പ്രവീൺ കുമാർ. കുന്ദമംഗലം മണ്ഡലം കോൺഗ്രസ് കമ്മറ്റി നടത്തിയ പദയാത്ര മണ്ഡലം പ്രസിഡണ്ട് ബാബു നെല്ലൂളിക്ക് കോൺഗ്രസ് പതാക കൈമാറിക്കൊണ്ട് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.കേരളത്തിൽ അടുത്ത തെരഞ്ഞെടുപ്പിൽ സർക്കാരുണ്ടാക്കാമെന്ന സ്വപ്നം കാണാൻ മോദിക്കവകാശ മുണ്ടെങ്കിലും ഒരു നൂറ്റാണ്ട് കഴിഞ്ഞാലും കേരളത്തിലത് പ്രാവർത്തികമാക്കുവാൻ സാധിക്കില്ല. പ്രബുദ്ധ കേരളം വർഗീയതക്കും ഫാസിസത്തിനും വിളയാൻ പാകമായ മനസ്സുള്ള മണ്ണല്ല. പ്രവീൺ കുമാർ അഭിപ്രായപ്പെട്ടു.
മണ്ഡലം വൈസ് പ്രസിഡണ്ട് തുലിക മോഹനൻ അധ്യക്ഷത വഹിച്ചു. ഡി സിസി ജനറൽ സെക്രട്ടറി വിനോദ് പടനിലം, പി.പി. വിജയകുമാർ, ഇടക്കുനി അബ്ദുറഹിമാൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് എം.പി. കേളുക്കുട്ടി, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എം. ധനീഷ് ലാൽ, പാർലമെന്റ് മണ്ഡലം സെക്രട്ടറി സി വി സജിത്ത്, ഡിസിസി മെമ്പർ മറുവാട്ട് മാധവൻ, ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ പി.ഷൗക്കത്തലി, ടി.കെ. ഹിതേഷ് കുമാർ, എ.ഹരിദാസൻ, ബ്ലോക്ക് യൂത്ത് കോൺഗ്രസ് സെക്രട്ടറി ജിജിത്ത് പൈങ്ങോട്ട് പുറം , മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി കെ.സി. സുഹറ അബ്ദുൾ സലാം, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷൈജ വളപ്പിൽ, ജില്ലാ പഞ്ചായത്തംഗം രജനി തടത്തിൽ, സി.പി. രമേശൻ, പീതാംബരൻ പ്രസംഗിച്ചു.