കുന്ദമംഗലം: ഗ്രാമ പഞ്ചായത്ത് മഹാത്മാ ഗാന്ധി ദേശിയ തൊഴിലുറപ്പ് പദ്ധതി യും കുന്നമംഗലം ക്ഷീര വ്യവസായ സംഘവും നടപ്പിലാക്കുന്ന സംയോജിത പ്രവർത്തികളുടെ പഞ്ചായത്ത് തല ശില്പശാലയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് *ഷൈജ വളപ്പിൽ* നിർവഹിച്ചു.
തൊഴിലുറപ്പിലൂടെ ക്ഷീര കർഷകർക്ക് തീറ്റപ്പുൽകിഷി,നടേപ്പ് കമ്പോസ്റ്റ്,ആല എന്നിവയുടെ നിർമ്മാണവും സംബന്ധിച്ച് ക്ലാസ്സുകൾ നടന്നു.കുന്നമംഗലം ബ്ലോക്ക് ജോയിന്റ് ബി ഡി ഒ *ഹംസ* പദ്ധതി വിശദീകരിച്ചു. ഡി എഫ് ഐ *റുമൈസ* ഡയറി ഫാർമിങ്ങിനെ കുറിച്ച് സംസാരിച്ചു. എം ജി എൻ ആർ ഈ ജി എസ് കുന്നമംഗലം പഞ്ചായത്ത് എ ഇ *ദാനിഷ്* സംശയ നിവാരണവും നടത്തി.
📍📍📍📍📍