പാലോറ മല സംരക്ഷിക്കുക
ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുക എന്നീ ആവശ്യങ്ങളുന്നയിച്ച് ജനകീയ സമര സമിതി നടത്തുന്ന
അനിശ്ചിതകാല സമരം
രണ്ടാം ദിനത്തിലേക്ക് പ്രവേശിച്ചു.
കിഴക്കോത്ത് പഞ്ചായത്ത് -മടവൂർ പഞ്ചായത്ത് അതിർത്തിയിലെ പാലോറ മലയിൽ റിസോർട്ട് മാഫിയയുടെ നിർമ്മാണ പ്രവൃത്തികൾക്ക് വേണ്ടി നടത്തിയ പൈലിംഗുൾപ്പെടെയുളള ഭൂമിക്ക് വിളളലുണ്ടാക്കുന്ന തരത്തിലുളള പ്രവൃത്തികൾ മൂലം നേരത്തേ ഭൂഗർഭ വെളളവും,മണ്ണൊലിപ്പും കണ്ടെത്തിയിരുന്നു.
അതിനെ തുടർന്ന് ഭീതീതരായ നാട്ടുകാർ തങ്ങളുടെ ഭീതിയകറ്റും വരേ നിർമ്മാണ നടപടികൾ നിർത്തിവെക്കണമെന്നാവശ്യപ്പെട്ടുവെങ്കിലും താൽക്കാലികമായി നിർത്തി വെച്ചതല്ലാതെ തുടർ നടപടികളൊന്നും ചെയ്യാതെ ധിക്കാര പരമായി നിർമ്മാണ പ്രവൃത്തികൾ തുടരുകയാണ്.
അഭിവാദ്യമർപ്പിച്ച് കോഴിക്കോട് ജില്ലാ പഞ്ചായത്ത് മെമ്പറും കിഴക്കോത്ത് പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ടുമായ എംഎ ഗഫൂർ മാസ്റ്റർ , സി പി എം നേതാവ് ബാബു മണ്ണാറക്കൽ , കോഴിക്കോട് ജില്ലാ യൂത്ത് ലീഗ് വർക്കിംഗ് കമ്മിറ്റിയംഗം മുജീബ് ആവിലോറ, സി പി ഐ ഏരിയാ സെക്രട്ടറി ഗിരീഷ് വലിയപറമ്പിൽ , യുവശ്രീ ജില്ലാ ചെയർമാർ സനൂജ് കുരുവട്ടൂർ, കോൺഗ്രസ് നേതാവ് ഷാഹുൽ മടവൂർ തുടങ്ങിയവർ സമര പന്തലിലെത്തി അഭിവാദ്യങ്ങളർപ്പിച്ചു.
സമരത്തിൻെറ ഭാഗമായി ഇന്ന് കിഴക്കോത്ത് വില്ലേജ് ആപ്പീസിന് മുന്നിൽ ധർണ്ണ നടത്തുമെന്ന് സമര സമിതി ഭാരവാഹികൾ അറിയിച്ചു.