ന്യഡൽഹി: സി.ബി.ഐ ഡയറക്ടർസ്ഥാനത്തുനിന്ന് അലോക് വർമ്മഅംയെ മാറ്റിയ നടപടി സുപ്രിം കോടതിറദ്ദാക്കി. അലോക് വർമ്മയെ ഒഴിവാക്കിയ ഒക്ടോബർ 23ലെ ഉത്തരവ് നിലനിൽക്കി്കില്ലെന്നും സുപ്രിം കോടതിനിരീക്ഷിച്ചു. അതേസമയം നയപരമായ കാര്യങ്ങളിൽ അലോക് വർമ്മതീരുമാനമെടുക്കരുതെന്നും കോടതിനിർദ്ദേശിച്ചു. പ്രധാനമന്ത്രിയും പ്രതിപക്ഷനേതാവും ചീഫ് ജസ്റ്റിസും അടങ്ങിയഉന്നതാധികാര സമിതിയാണ് സി.ബി .ഐ ഡയറക്ടറെ നിശ്ചയിക്കുന്നത്. അലോക് വർമ്മയെ സി.ബി.ഐമേധാവി സ്ഥാനത്ത് നിലനിർത്തുന്ന കാര്യത്തിലും ഈസമിതി തന്നെ അന്തിമ തീരുമാനംഎടുക്കണമെന്നും കോടതി നിർദ്ദേശിച്ചു. ഒരാഴ്ചയ്ക്കകം ഇക്കാര്യത്തിൽ ഉന്നതാധികാര സമിതി തീരുമാനവിധിന്യായംമെടുക്കണമെന്നും വിധിയിൽപറഞ്ഞു. ഈ സമിതിയുടെ തീരുമാനം വരുന്നത് വരെ മാത്രമാണ് അലോക് വർമ്മക് നയപരമായ തീരുമാനം എടുക്കാനുള്ള വിലക്ക് .