കുന്ദമംഗലം: നാൽപ്പത്തിയെട്ട് മണിക്കൂർ ദേശീയപണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കോ-ഒാർഡിനേഷൻസ് ഒാഫ് പെൻഷനേഴ്സ് ഓർഗനൈസേഷൻസ് കുന്ദമംഗലത്ത് പ്രകടനവും ധർണ്ണയും സംഘടിപ്പിച്ചു. ജില്ലാ കൺവീനർ പി.ചന്ദ്രൻമാസ്റ്റർ ഉദ്ഘാടനം നിർവ്വഹിച്ചു. കെ.എസ്.എസ്.പി.യു ബ്ലോക്ക് പ്രസിഡണ്ട് എസ്.എം.ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. അശോകൻ(സി.ജി.പി.എ), പ്രമോദ്(കെ.എസ്.ആർ.ടി.പെൻഷനേഴ്സ് ഓർഗനൈസേഷൻ), എ.ഗംഗാധരൻനായർ, ടി.പി.മാധവൻ,ബ്ലോക്ക് സെക്രട്ടറി സി.അശോകൻ, ബ്ലോക്ക് വൈസ് പ്രസിഡണ്ട് ടി.ടി.ശ്രീധരൻനായർ, എം.രാജവത്സൻ, എം.അംബുജാക്ഷിഅമ്മ എന്നിവർ പ്രസംഗിച്ചു.