പി.എം മൊയ്തീൻകോയ
കോഴിക്കോട്: മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിൽ അനസ്തേഷ്യ ഡോക്ടർ വേണ്ടത്ര ഇല്ലാത്തതിനാൽ അടിയന്തിര ശസ്ത്രക്രിയകൾ പലതും മുടങ്ങുന്നു. മലബാറിലെ വിവിധ ജില്ലകളിൽ നിന്നായി റോഡപകടങ്ങളിലും മറ്റ് അത്യാഹിതങ്ങളിലും പെട്ട് നൂറ് കണക്കിന് ആളുകളെയാണ് ദിനംപ്രതി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിഅത്യാഹിത വിഭാഗത്തിൽ എത്തിക്കുന്നത്.അത്യാഹിത വിഭാഗം എന്ന നിലയിൽ അടിയന്തിര പ്രാധാന്യത്തോടെ അനസ്തേഷ്യ ഡോക്ടറെ നിയമിച്ചില്ലെങ്കിൽ അടിയന്തിര ശസ്ത്രക്രിയ ലഭ്യമാകാതെ രോഗികൾ മറ്റ് സ്വകാര്യ ആശുപത്രികൾ തേടി പോകേണ്ട അവസ്ഥയാണുള്ളത്.ഡിസംബർ ആദ്യവാരം മുതൽ അത്യാഹിത വിഭാഗത്തിലെ ശസ്ത്രക്രിയ മുടങ്ങുന്നത് പതിവാണ്. അടിയന്തിര ഘട്ടങ്ങളിൽ പൊതുജനങ്ങൾക്ക് ആശ്രയമാകേണ്ടുന്ന കോഴിക്കോട് മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിൽ അവശ്യ സേവനം ഉറപ്പുവരുത്താൻ വേണ്ട നടപടികൾ അധികൃതർ സ്വീകരിക്കേണ്ടതാണ്.വാർഷിക അറ്റകുറ്റപണിക്ക് മെയിൻ തിയറ്റർ അടക്കുന്നത് മൂലവും ശാസ്ത്രക്രിയകളുടെ കാര്യത്തിൽ രോഗികൾ പൊറുതിമുട്ടേണ്ടി വരും