പ്രസംഗത്തിൽ മിടുക്കനായ ഷമീൽ ഞാൻ ചെയ്തോളാം എന്ന് പറഞ്ഞ് മൈക്ക് വാങ്ങിയത് ഇന്നും മറക്കാതേ മനസ്സിൽ സൂക്ഷിക്കുന്നു പിന്നീടങ്ങോട്ട് സെവൻസ് ടൂർണമെന്റിലൂടെയും നാട്ടിലെയും പുറത്തേയും ഷോപ്പ് ഉദ്ഘാടനത്തിനും ഷെമീലിനെ തിരക്കി ആളുകൾ വന്നു തുടങ്ങി ഇതിനിടെ കുറച്ച് കാലം പ്രവാസ ലോകത്തേക്ക് പോയ ഷെമീൽ നാട്ടിലെത്തി മുസ്ലീം ലീഗ് പ്രവർത്തനത്തിൽ സജീവമായതോടെ പാർട്ടിയുടെയും യു.ഡി.എഫിന്റെയും പരിപാടികൾ അനൗൺസ് ചെയ്യൻ ഷമീൽ തന്നെ വേണം ജില്ലക്ക് പുറത്ത് നിന്നും ആളുകൾ എത്തി തുടങ്ങിയതോടെ തിരക്കായി എന്നാലും പ്രവാസി ലീഗിന്റെ പഞ്ചായത്ത് സിക്രട്ടറി കൂടിയായ ഷമീൽ ആരെയും പിണക്കാതേമിക്ക പരിപാടിയും ഏറ്റെടുത്ത് ഭംഗിയായി നിർവ്വഹിച്ചു ഇപ്പോൾ കാലത്തിന് അനുസരിച്ചുള്ള അനൗൺസ്മെന്റ് ആവശ്യക്കാർക്ക് റെക്കോർഡ് ചെയ്തും കൊടുക്കുന്നു കുറഞ്ഞ ചിലവിൽ വ്യത്യസ്ഥമായ ഫിമെയിൽ – മെയിൽസൗണ്ടുകളിൽ ഇതിന് പ്രത്യാക സ്വരഭൈവവം തന്നെ ഇഷ്ടന്റെ പക്കൽ ഉണ്ട്. ഗ്രാമാന്തരങ്ങളിലൂടെ അനൗൺസ്മെന്റ് ജീപ്പിലും വോളി – ഫുട്ബോൾ ടൂർണമെന്റിലും കാണികളെ മുഷിപ്പിക്കാതേ തന്റെ വാക്കു ചാരുതയിൽ ആളുകളെ കയ്യിലെടുക്കാനുള്ള ഷെമീലിന്‍റെ കയിവ് വേറിട്ടത് തന്നെ ഫുട്ബോളിന്‍റെതാകട്ടെ വോളിബോൾ ആകട്ടെ സന്ദർഭത്തിന് അനുസരിച്ച് സമസ്ത മേഖലകളെയും പ്രതിപാതിച്ചു കൊണ്ടുള്ള വാക്ചാരുത ഏതൊരാളെയും കളി കാണാൻ എത്തിക്കുക തന്നെ ചെയ്യും സംശയമില്ല കുന്ദമംഗലം പന്തീർപാടം കാരക്കുന്നുമ്മൽ സ്വദേശിയായ ഈ 37 കാരൻ തന്റെ ഉപജീവിത മാർഗ്ഗം തേടുന്നതിനിടെ ആളുകളെ സഹായിക്കുന്നതിനും സമയം കണ്ടെത്തുന്നു ഭാര്യ സജിന മക്കൾ: ദുനിയ മിർഷ ,അൽഹ