കുന്ദമംഗലം:
മുസ്ലീം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി സാഹിബിന് എതിരെ ഫെയ്സ് ബുക്കിലൂടെ അപവാദ പരാമർശം നടത്തിയ മണ്ഡലം യൂത്ത് ലീഗ് പ്രസിഡണ്ട് എം.ബാബു മോനെ, തൽസ്ഥാനത്ത് നിന്ന് നീക്കണം എന്ന് കുന്നമംഗലം ടൗൺ യൂത്ത് ലീഗ് ആവശ്യപ്പെട്ടു.
യോഗത്തിൽ പ്രസിഡണ്ട് എം.അഫ്സൽ അദ്ധ്യക്ഷം വഹിച്ചു.പഞ്ചായത്ത് യൂത്ത് ജനറൽ സെക്രട്ടറി.എൻ.യം.യുസഫ് യോഗം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് യൂത്ത് ലീഗ് വൈസ് പ്രസിഡണ്ട്. റിഷാദ്.കെ.കെ., ടൗൺ ലീഗ് പ്രസിഡണ്ട് സദ ക്കത്തുള്ള.ഐ.മുഹമ്മദ് കോയ.നാസർ.കെ.ഷാഹിദ്.പി.നിസാർ.കെ.നിസാർ.പി.പി. യാസീൻ.കെ. നിയാസ്.എ.. റഹ്മത്തുള്ള.ജമാൽ കെ തുടങ്ങിയവർ സംസാരിച്ചു.യോഗത്തിൽ ടൗൺ യൂത്ത് ലീഗ് ജനറൽ സെക്രട്ടറി.എം.വി. ബൈജു സ്വാഗതവും ട്രഷറർ അമീൻ എം.കെ നന്ദിയും പറഞ്ഞു