കുന്നമംഗലം എച്ച്.എസ്.എസിലെ മൂന്നു ദിവസത്തെ(22/12/2018,23/12/2018,24/12/2018) സ്റ്റുഡന്റ് പോലീസ് ക്യാമ്പ് കുന്നമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈജ വളപ്പില്‍ ഉദ്ഘാടനം ചെയ്തു . എസ്.പി.സി സി.പി.ഒ ഷാജി.പി.കെ സ്വാഗതവും സ്കൂള്‍ പി.ടി.എ പ്രസിഡന്റ് റിജുല അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റര്‍ പ്രേമരാജന്‍ സര്‍ , അദ്ധ്യാപകന്‍ മനീഷ് സര്‍ , പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങളായ ജയപ്രകാഷന്‍ , അനികുമാര്‍ , മദര്‍ പി.ടി.എ പ്രസിഡന്റ് ഷിജുല എസ്.പി.സി പി.ടി.എ പ്രസിഡന്റ് ഷാജു.സി എന്നിവര്‍ ആശംസ അര്‍പ്പിച്ച് സംസാരിച്ചു . ഡ്രില്‍ ഇന്‍സ്ട്രക്ടര്‍ മധു സര്‍ നന്ദി അര്‍പ്പിച്ചു.
ക്യാമ്പില്‍ സൈക്കോളജിസ്റ്റ് അശ്വതി മാനസികാരോഗ്യം കുട്ടികളില്‍ എന്ന വിഷയത്തിലും എക്സൈസ് വകുപ്പിന്റെ ലഹരിക്ക് എതിരേയുള്ള ഒരു ക്ലാസ്സും നടന്നു . തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഫയര്‍ അന്‍ഡ് റസ്ക്യൂ ടീമിന്റെ ബോധവല്‍ക്കരണ ക്ലാസ്സ് , വ്യക്തിത്വ വികസന ക്ലാസ്സ് , രക്ഷിതാക്കള്‍ക്കുള്ള ക്ലാസ്സ് എന്നിവ നടക്കും.
