കുന്ദമംഗലം: സാന്റോസ് കുന്ദമംഗലം സംഘടിപ്പിക്കുന്ന സംസ്ഥാന സീനിയര്‍ വോളിബോള്‍ മത്സരത്തില്‍ രണ്ടിനെതിരെ മൂന്നു സെറ്റുകള്‍ക്ക് സ്കോര്‍ (25-20,25-27,25-13,22-25,15-8) മലപ്പുറത്തെ പരാജയപ്പെടുത്തി തിരുവനന്തപുരം ജേതാക്കളായി. ആദ്യ സെറ്റില്‍ മികച്ച പ്രകടനം കാഴ്ച വെച്ച തിരുവനന്തപുരം രണ്ടാം സെറ്റില്‍ പൊരുതിയെങ്കിലും 25 നെതിരെ 27 പോയന്റിന് പരാജയപ്പെട്ടു. മൂന്നാം സെറ്റില്‍ മലപ്പുറത്തിനെ നിഷ്പ്രഭമാക്കി 13 നെതിരെ 25 പോയന്റിന് സെറ്റ് കരസ്ഥമാക്കിയെങ്കിലും നാലാം സെറ്റില്‍ മിക്കച്ച പ്രകടനം കാഴ്ച വെച്ച മലപ്പുറത്തിന് 22 നെതിരെ 25 പോയന്റിന് തിരുവനന്തപുരത്തിന് കീഴടങ്ങേണ്ടി വന്നു. അവസാന ടൈബ്രേക്കര്‍ സെറ്റില്‍ വ്യക്തമായി ലീഡ് നേടി മുന്നേറിയ തിരുവനന്തപുരം 8 നെതിരെ 15 പോയന്‍റ് നേടി സെറ്റും മാച്ചും സ്വന്തമാക്കി. തിരുവനന്തപുരത്തിന് വേണ്ടി കെഎസ്ഇബി താരങ്ങളും മലപ്പുറത്തിന് വേണ്ടി ബീക്കണ്‍സ് ക്ലബ് താരങ്ങളും കളിക്കളത്തിലിറങ്ങി.
സംസ്ഥാന വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ്; തിരുവനന്തപുരത്തിന് ജയം
—