കുന്ദമംഗലം: വേങ്ങേരിമഠത്ത് വൃദ്ധയെ ആക്രമിച്ച് രണ്ടു പവന് സ്വര്‍ണ്ണം കവര്‍ന്നു. വേങ്ങേരിമഠം തെക്കമ്പലം ഒതങ്കോട് പൊറ്റമ്മല്‍ ബിനീഷിന്റെ വീട്ടിലാണ് സംഭവം. ഇദ്ദേഹത്തിന്റെ വീട്ടിലെത്തിയ അജ്ഞാതന്‍ കോലായില്‍ ഇരിക്കുകയായിരുന്ന ബിനീഷിന്റെ അമ്മമ്മയുടെ കഴുത്തില്‍ കിടന്ന മാലയാണ് വീടിന്റെ പുറകു വശത്തുകൂടിയെത്തിയ മോഷ്ടാവ് കവര്‍ന്നത്. രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം. ബിനീഷ് ജോലിക്കും ഭാര്യയും മക്കളും അമ്പലത്തിലും പോയിരിക്കുകയായിരുന്നു. കുന്ദമംഗലം പോലീസ് കേസ്സെടുത്ത് അന്വേഷണം ആരംഭിച്ചു. വീടുമായി അടുത്ത ബന്ധമുള്ള ആളാണ് മോഷണത്തിന് പിന്നിലെന്നാണ് പോലീസ് സംശയിക്കുന്നത്. ഇക്കയിഞ്ഞ ദിവസം കുന്ദമംഗലം പിലാശേരി തേവലമ്മൽ അസീസിന്റെ ഭാര്യയുടെ മൂന്ന് പവനോളം വരുന്ന സ്വർണ്ണാഭരണം മോഷ്ടാക്കൾ കവർന്നിരുന്നു ഇതേ സമയം തന്നെ അസീസിന്റെ ഉമ്മയുടെ മാലയും മോഷ്ടാക്കൾ കൊണ്ടുപോയിരുന്നു എന്നാൽ അത് ഗ്യാരണ്ടിയുള്ള ആഭരണമായിരുന്നു