പാറ്റേൺ കാരന്തൂർ വോളി പരിശീലനത്തോടപ്പം ഷട്ടിൽ ബാറ്റ് രംഗത്തേക്കും കടക്കുന്നു കുന്ദമംഗലം: രാജ്യത്തിന് അകത്തും പുറത്തും വോളിബോൾ രംഗത്ത് നിരവധി ആളുകളെ ചിട്ടയാർന്ന പരിശീലനത്തിലൂടെ ഉയർത്തി കൊണ്ടുവന്നകാരന്തൂർ പാറ്റേൺ സ്പോർട്സ് ആന്റ് ക്ലബ് ഷട്ടിൽ ബാറ്റ് രംഗത്തും ചുവടുറപ്പിക്കുന്നു .സി.ടെക് പ്രിൻസിപ്പാൾ പി.എൻ ശശിധരൻ, കാരന്തൂരിലെ മത സാംസ്കാകാരിക രാഷ്ട്രീയ പൊതുരംഗത്ത് സജീവ സാന്നിദ്ധ്യം ഉള്ള പി.ഹസ്സൻ ഹാജി, നജീബ് പാറ്റയിൽ, അസീസ് കുന്ദമംഗലം എന്നിവരുടെ നേതൃത്വത്തിൽ ഷട്ടിൽ സബ് കമ്മറ്റി രൂപീകരിച്ച് പ്രവർത്തനം നടത്തി വരുന്നു. കാരന്തൂർപ്രദേശത്തും സമീപ പ്രദേശത്തുള്ള എഴുപതോളം ആളുകൾ രജിസ്റ്റർ ചെയ്തു കഴിഞ്ഞു ഒരാൾക്ക് 2000 രൂപയാണ് അംഗത്വ ഫീസ് നാളെ 16 ന് രാത്രി 7 ന് ഷട്ടിൽ ഡിവിഷൻ അംഗങ്ങൾ പങ്കെടുക്കുന്ന ടൂർണമെന്റ് പാറ്റേൺഗ്രൗണ്ടിൽ നടക്കും