കുന്ദമംഗലം: പിലാശ്ശേരിയിൽ ചെമ്പരത്തി പൂവ് മരത്തിന്റെ കൊമ്പ് വെട്ടി പ്രാവുകളെ കൊന്നൊടുക്കി തുടങ്ങിയ പ്രദേശത്തെ സമാധാന അന്തരീക്ഷം തകർക്കാനുള്ള ശ്രമം വീണ്ടും വഷളാകുകയാണ് അടിയന്തിരമായി പ്രദേശത്ത് സമാധാന അന്തരീക്ഷം കൊണ്ടുവരാൻ എം.എൽ എ, പഞ്ചായത്ത് പ്രസിഡണ്ട് അടക്കമുള്ളവർ മുന്നോട്ട് വന്നില്ലെങ്കിൽ കനത്ത വില നൽകേണ്ടി വരും ജനാധിപത്യ രീതിയിൽ വഖഫ് ബോർഡ് നിശ്കർശിച്ച മോഡൽ കാക്കേരി ജുമാമസ്ജിദിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ പ്രസിഡണ്ടായി ഉണ്ണിമോയി ഹാജിയും ജനറൽ സിക്രട്ടറിയായി പുറായിൽ അബു ഹാജിയും ട്രഷറായി മുഹമ്മദാലി ഹാജിയും തിരഞ്ഞെടുക്കപെട്ടതിൽ നിരാശ പൂണ്ട ഒരു വിഭാഗം പോലീസിനെ ഉപയോഗിച്ച് സമാധാനം അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന് പറയപെടുന്നു പിലാശ്ശേരിയിലെ എ.പി.വിഭാഗം പ്രതിനിധികളായ ബദറു മുനീർ ,മുഹമ്മദ് കോയ എന്നിവർ വഖഫ് ട്രൈബ്യൂണലിൽ നൽകിയ പരാതി പരിശോധിക്കാൻ വഖഫ് ബോർഡ് കമ്മീഷനെ നിയമിച്ചിരുന്നു കമ്മീഷൻ നൽകിയ റിപ്പോർട്ട് അനുസരിച്ച് നിലവിൽ തിരഞ്ഞെടുത്ത കമ്മറ്റി തുടരാനും അവർ നടത്തിവരുന്ന ആഴ്ചയിലെ സ്ത്രീകൾക്കുള്ള മതപഠനക്ലാസ് അടക്കം നടത്താൻ നിർദേശിക്കുകയും ചെയ്തിരുന്നു അതനുസരിച്ച് ഇന്ന് നടക്കുന്ന മതപഠനക്ലാസ് തടയുമെന്നറിയിച്ചതിനാലാണ് പോലീസ് പുറപ്പെട്ടത് പിലാശ്ശേരിയിലെ സമസ്ത പ്രവർത്തകർക്ക് ഐക്യദാർഡ്യം പ്രകടിപ്പിച്ച് മേഖലയിലെ സമസ്ത നേതാക്കൾ വിശദീകരണ യോഗമടക്കമുള്ള കാര്യങ്ങൾ വരും ദിവസങ്ങളിൽ നടത്താൻ പരിപാടിയുള്ളതായും അറിയുന്നു ഭരണ സ്വധീനം ഉപയോഗിച്ച് പോലീസിന്റെ ഉന്നത കേന്ദ്രത്തിൽ നിന്നുള്ള തീരുമാനം ഏകപക്ഷീയമായി പോകുന്നു എന്ന പരാതിയും നിലനിൽക്കുന്നു