കുന്ദമംഗലം: കേരളത്തിൽ ആദ്യമായി നിർമ്മിക്കുന്ന 220 കെ.വി ഗ്യാസ് ഇൻസുലേറ്റ് സബ് സ്റ്റേഷൻ കുന്ദമംഗലത്ത്. കുന്ദമംഗലം കെ.എസ്.ഇബിയുടെ ഉടമസ്ഥതയിലുള്ള 110 കെ.വി സബ് സ്റ്റേഷൻ കോംമ്പൗൽ നിർമ്മിക്കുന്ന
220 കെ.വി ഗ്യാസ് ഇൻസുലേറ്റ് സബ് സ്റ്റേഷന്റെ പ്രവൃത്തി ഉദ്ഘാടനം 17ന് തിങ്കളാഴ്ച ശ്രീപത്മം ഓഡിറ്റോറിയത്തിൽ വെച്ച് പിടിഎ റഹീം എം എൽ എ യുടെ അധ്യക്ഷതയിൽ വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി നിര്‍വ്വഹിക്കും.
ഐ.ഐ.എം ,എൻ ഐടി, സി ഡബ്ലിയു ആർ ഡിഎം, ഇന്ത്യൻ ഇൻസ്റ്റിട്യൂട്ട് ഓഫ് റിസർച്ച് സെന്റർ തുടങ്ങിയ നിരവധി കേന്ദ്ര സംസ്ഥാന ഗവൺമെന്റ് സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്ന കുന്ദമംഗലത്ത് 110 കെ.വി സബ്സറ്റേഷൻ 220 കെ.വി സബ്സറ്റേഷഷനായി ഉയർത്തണമെന്നത് ദീർഘകാലത്തെ ആവശ്യമായിരുന്നു. കോഴിക്കോട് നഗരപരിധിയിൽ തന്നെ വൈദ്യുതി ആവശ്യകത വളരെയധികം വർദ്ധിച്ചിട്ടുണ്ട് വിഭാവനം ചെയ്യപ്പെട്ട ലൈറ്റ് മെട്രോ, സൈബർ പാർക്കുകൾ, മാളുകൾ, ഹോട്ടൽ സമുച്ഛയങ്ങൾ, കൂടാതെ ചെറുതും വലുതുമായ നിരവധി വ്യവസായ സംരംഭങ്ങൾ എന്നിവക്ക് കൂടുതൽ വൈദ്യുതി ആവശ്യമായി വന്നിരിക്കുകയാണ്.
നിലവിൽ നല്ലളം 220 കെ.വി സബ് സ്‌റ്റേഷൻ വഴി അരീക്കോട് നിന്ന് ലഭിക്കുന്ന വൈദ്യുതിയും കക്കയത്ത് നിന്ന് ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതിയുമാണ് കോഴിക്കോടിന്റെ വൈദ്യുതി ആവശ്യകത നിറവേറ്റുന്നത്. സബ് സ്റ്റേഷന്‍ പൂര്‍ത്തിയാകുന്നതോടെ ഈ സ്റ്റേഷനില്‍ നിന്ന് ജില്ലയില്‍ മുഴുവന്‍ വൈദ്യുതി എത്തിക്കാന്‍ സാധിക്കും. ആദ്യഘട്ടത്തിൽ ആലുവ, കലൂർ, കുന്ദമംഗലം എന്നിങ്ങനെ മൂന്ന്220 കെ.വി ഗ്യാസ് ഇൻസുലേറ്റ് സബ് സ്റ്റേഷനുകളാണ് നിർമ്മിക്കുന്നത്. ഇപ്പോഴത്തെ സബ് സ്റ്റേഷനെക്കാള്‍ വളരെ കുറഞ്ഞ സ്ഥലം മതിയെന്നതാണ് ഇതിന്‍റെ പ്രത്യേകത. ഇതിൽ ആദ്യം പ്രവൃത്തി ആരംഭിക്കുന്നത് കുന്ദമംഗലത്താണ് . നിഘവിലുള്ള 7. 66 കിലോമീറ്റർ 110 കെവി ഡബിൾ സർക്യൂട്ട് സ്ഥിതി ചെയ്യുന്ന അതേ റൂട്ടിലൂടെ നിലവിലുള്ള പ്രസരണ Sവറുകൾ മാറ്റി 220 / 110 കെവി മൾട്ടി സർക്യൂട്ടി മൾട്ടി വോൾട്ടേജ് ടവറുകൾ സ്ഥാപിച്ച് അതിൽ 220 കെവി ഡബിൾ സർക്യൂട്ട് ലൈൻ പുതുതായി നിർമ്മിച്ചാണ് നിർദ്ദിഷ്ട സബ്സറ്റേഷനിലേക്ക് വൈദ്യുതി എത്തിക്കുക.
100 മെഗാവാട്ട് ശേഷിയുള്ള രണ്ടു പുതിയ ട്രാൻസ്ഫോർമറുകളാണ് ഈ പദ്ധതിയുടെ ഭാഗമായി സ്ഥാപിക്കുക ലൈൻ നിർമ്മാണ് ഉൾപ്പെടെയുള്ള 220 കെ.വി പദ്ധതി പൂർത്തിയാകുന്നതോടെ കുന്ദമംഗലം നിയോജക മണ്ഡലത്തിലും നഗരപരിധിയിലും നേരിട്ട് പ്രയോജനം ലഭിക്കും. നൂതന സാങ്കേതിക വിദ്യയായ ഗ്യാസ് ഇൻസുലേറ്റഡ് സബ് സ്റ്റേഷൻ പൂർണ്ണമായും ഓട്ടോമാറ്റിക് സംവിധാനത്തിൽ പ്രവർത്തിക്കുന്നതാണ് ഈ പദ്ധതി പൂർത്തിയാവുന്നതോടെ തടസ്സമില്ലാതെ മെച്ചപ്പെട്ട വൈദ്യുതി ലഭ്യമാക്കാൻ സാധിക്കും. ജി.ഇ.ടി ആൻഡ് ഡി ലിമിറ്റഡ് എന്ന സ്ഥാപനമാണ് കരാർ ഏറ്റെടുത്തിരിക്കുന്നത് 18 മാസം കൊണ്ട് പദ്ധതി പൂർത്തീകരിക്കും. ഉദ്ഘാടനം ഗംഭീരമാക്കാന്‍ പിടിഎ റഹീം എംഎല്‍എ ചെയര്‍മാനും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് രമ്യ ഹരിദാസ്, പഞ്ചായത്ത് പ്രസിഡണ്ട് ഷൈജ വളപ്പില്‍ എന്നിവര്‍ വൈസ് ചെയര്‍മാന്‍മാരായും വിപുലമായ കമ്മറ്റി രൂപീകരിച്ചു.